Connect with us

Business

സൂചിക കുതിച്ചു; തിരഞ്ഞെടുപ്പ് ചൂടിനിടയിലും വിപണി സജീവമായി

Published

|

Last Updated

ബോംബെ സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നത് തിരഞ്ഞെടുപ്പ് ചുടിനിടയിലും നിക്ഷേപകരെ വിപണിയിലേക്ക് ആകര്‍ഷിച്ചു. ബി എസ് ഇ സൂചിക റെക്കോര്‍ഡായ 22,792 വരെയും നിഫ്റ്റി സൂചിക 6819 വരെയും മുന്നേറിയാണ് റെക്കോര്‍ഡ് സ്ഥാപിച്ചത്. ഈ വാരം പ്രമുഖ സൂചികകള്‍ വീണ്ടും മുന്നേറ്റം തുടരാന്‍ ഇടയുണ്ട്. വാരത്തിന്റെ തുടക്കം വിപണി അല്‍പ്പം തളര്‍ച്ചയിലായിരുന്നെങ്കിലും പിന്നീട് കുതിച്ചു. നിഫ്റ്റി 6650 വരെ നീങ്ങിയ ശേഷം ഇരട്ടി വീര്യതോടെ 6819 ലേക്ക് കുതിച്ചു. വ്യാപാരാന്ത്യം നിഫ്റ്റി 81 പോയിന്റ് മികവുമായി 6776 ലാണ്.
ബോംബെ സൂചിക തുടക്കത്തില്‍ 22,208 ലേക്ക് താഴ്ന്ന അവസരത്തിലെ നിക്ഷേപ താത്പര്യം വിപണി നേട്ടമാക്കി. ഈ അവസരത്തില്‍ വിദേശ ഫണ്ടുകള്‍ മൂന്‍ നിര ഓഹരികളില്‍ പിടിമുറുക്കിയത് സൂചികയെ റെക്കോര്‍ഡായ 22,792 ലേക്ക് എത്തിച്ചു. 270 പോയിന്റ് മികവുമായി വാരാന്ത്യം 22,715 ലാണ്.
സണ്‍ ഫാര്‍മ്മ, റാന്‍ബാക്‌സി ഓഹരികള്‍ പോയവാരം വിപണിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മുന്‍ നിരയിലെ 30 ഓഹരികളില്‍ 23 ഓഹരികള്‍ മികവ് കാണിച്ചപ്പോള്‍ ഏഴ് ഓഹരികള്‍ക്ക് തളര്‍ച്ചനേരിട്ടു. സണ്‍ ഫാര്‍മ്മ, എസ് ബി ഐ, എച്ച് ഡി എഫ് സി, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടേഴ്‌സ്, ടാറ്റാ പവര്‍, കോള്‍ ഇന്ത്യ, വിപ്രോ, റ്റി സി എസ്, ഏയര്‍ ടെല്‍ എന്നിവ കരുത്തു കാണിച്ചു. അതേ സമയം ഫുകളുടെ ലാഭമെടുപ്പ് ഇന്‍ഫോസീസ്, ഡോ. റെഡീസ്, ബജാജ്, ഒ എന്‍ ജി സി എന്നിവയെ തളര്‍ത്തി.
വിദേശ ധനകാര്യസ്ഥാപങ്ങള്‍ പിന്നിട്ടവാരം 1848 കോടി രൂപ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചു. ഈ മാസം അവര്‍ 7000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി കൂട്ടി. 21014 ലെ മൊത്തം വിദേശ നിക്ഷേപം 22,196 കോടി രൂപയാണ്. ബി എസ് ഇ യില്‍ 10,373 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 66,228 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ തുടര്‍ച്ചയായ രാം വാരത്തിലും യു എസ് ഡോളറിനു മുന്നില്‍ രൂപക്ക് മുന്നേറാനായില്ല. നേരത്തെ രൂപ 59.88ലേക്ക് മെച്ചപ്പെട്ടരുന്നെങ്കിലും വാരാന്ത്യം വിനിമയ നിരക്ക് 60.17 റേഞ്ചിലാണ്.
ത്രൈമാസ പ്രവര്‍ത്തന റിപോര്‍ട്ടുകള്‍ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് കോര്‍പ്പറേറ്റ് മേഖല. നാളെ ഇന്‍ഫോസീസ് അവരുടെ പ്രവര്‍ത്തന ഫലം പുറത്തുവിടും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റ്റി സി എസ്, വിപ്രോയും, എച്ച് സി എല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ റിപ്പോര്‍ട്ട് പുറത്തുവരും.
പോയവാരം രാമനവമി പ്രമാണിച്ച് ചൊവ്വാഴ്ച ഇന്ത്യന്‍ മാര്‍ക്കറ്റിന് അവധിയായിരുന്നു. ഈ വാരം മുന്ന് ദിവസം മാത്രമേ വിപണി പ്രവര്‍ത്തിക്കു. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും പൊതു അവധിയാണ്.
അമേരിക്കന്‍ ഓഹരി വിപണികള്‍ തുടര്‍ച്ചയായ മുന്നാം വാരത്തിലും സമ്മര്‍ദത്തിലാണ്. ന്യൂയോര്‍ക്കില്‍ ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് 103 ഡോളറിലും സ്വര്‍ണം ഔണ്‍സിന് 318 ഡോളറിലും ക്ലോസിംഗ് നടന്നു.