പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ അരുത്: ചെന്നിത്തല

Posted on: April 13, 2014 10:13 am | Last updated: April 13, 2014 at 10:13 am

chennithalaകൊച്ചി: പത്തനംതിട്ടയിലും ഇടുക്കിയിലും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്ലപോലെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസുകാര്‍ം പ്രവര്‍ത്തിച്ചില്ല എന്ന ആരോപണം ശരിയല്ല. പ്രവര്‍ത്തനത്തില്‍ ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂഞ്ഞാറില്‍ പി സി ജോര്‍ജ് കാലുവാരിയെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് നേതാക്കള്‍ ഒഴിഞ്ഞുനില്‍ക്കണം എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.