മലപ്പുറം ജില്ലാ എസ് എം എ വാര്‍ഷിക കൗണ്‍സില്‍ നാളെ

Posted on: April 13, 2014 9:27 am | Last updated: April 13, 2014 at 11:22 pm

smaമലപ്പുറം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ എസ് എം എ വാര്‍ഷിക കൗണ്‍സില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ ഹികമിയ്യ ക്യാമ്പസില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ 10 വരെ ജില്ലാ എക്‌സിക്യൂട്ടീവ് നടക്കും. തുടര്‍ന്ന് നടക്കുന്ന വാര്‍ഷിക കൗണ്‍സില്‍ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിക്കും. 11 മണി മുതല്‍ ഒരു മണി വരെ പഠന ക്ലാസ് നടക്കും. കെ എം എ റഹീം സാഹിബ്, പി കെ അബ്ദുറഹ്്മാന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ജില്ലാ കൗണ്‍സിലും നടക്കും. എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്്‌ലിയാര്‍, ഇ യഅ്കൂബ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലാ കൗണ്‍സിലേഴ്‌സും എക്‌സിക്യൂട്ടീവ് ഭാരവാഹികളുമാണ് ഇതില്‍ പങ്കെടുക്കേണ്ടത്. കൂട്ടാവില്‍ നടക്കേണ്ട പരിപാടിയാണ് ഹികമിയ്യ ക്യാമ്പസിലേക്ക് മാറ്റിയിരിക്കുന്നത്. പരിപാടിയില്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടേറിയയേറ്റ് അറിയിച്ചു. സമാപന സമ്മേളനത്തില്‍ സിദ്ദീഖ് ഹാജി, ഹബീബ്‌കോയ തങ്ങള്‍, ഷറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, പി കെ മുഹമ്മദ് കാസിംകോയ, അബൂബക്കര്‍ ശര്‍ഫാനി സംബന്ധിക്കും.