Connect with us

Palakkad

മാവേലി സ്‌റ്റോറുകളില്‍ സാധനങ്ങള്‍ എത്തുന്നില്ല; വെളിച്ചെണ്ണക്ക് വന്‍ ഡിമാന്‍ഡ്‌

Published

|

Last Updated

പാലക്കാട്: മാവേലി സ്‌റ്റോറുകളില്‍ സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയുടെ സ്‌റ്റോക്ക് കുറഞ്ഞത് നാട്ടുകാര്‍ക്ക് വിനയായി. കൊല്ലങ്കോട്, പുതുനഗരം, നെന്മാറ എന്നിവിടങ്ങളിലാണ് ശബരി ബ്രാന്‍ഡ് വെളിച്ചെണ്ണ ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതി ഉയര്‍ന്നത്.
ഡിപ്പോകളില്‍നിന്ന് മാസത്തില്‍ 700 ലിറ്ററില്‍ താഴെമാത്രമാണ് വെളിച്ചെണ്ണ വിതരണത്തിന് എത്തുന്നതെന്ന് അധികൃതര്‍ പറയുന്നു.
ലിറ്ററിന് 130 രൂപയുള്ള ശബരി വെളിച്ചെണ്ണ 62 രൂപക്ക് നല്‍കുന്നതിനാല്‍ വെളിച്ചെണ്ണഎത്തുമ്പോള്‍തന്നെ വിറ്റുതീരുന്നു. റേഷന്‍ കാര്‍ഡിന് ഒരുലിറ്റര്‍ വെളിച്ചെണ്ണ എന്നത് രണ്ട് ലിറ്ററാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കൊല്ലങ്കോട്, നെന്മാറ, പുതുനഗരം മാവേലി സ്‌റ്റോറുകളില്‍ സാധനങ്ങള്‍ ആവശ്യത്തിനനുസരിച്ച് എത്തിക്കുന്നില്ലെന്ന് വീട്ടമ്മമാര്‍ പറയുന്നു.—
മുതലമട, വടവന്നൂര്‍, എലവഞ്ചേരി, പലശ്ശേന പഞ്ചായത്തുകളിലുള്ളവര്‍ ആശ്രയിക്കുന്നത് കൊല്ലങ്കോട്ടെ മാവേലി സ്‌റ്റോറിനെയാണ്. സ്‌റ്റോക്ക് എത്തി ദിവസങ്ങള്‍ക്കകം വെളിച്ചെണ്ണയും പഞ്ചസാരയും ഉല്‍പ്പെടെയുള്ളവ വിറ്റുതീരുന്നുണ്ട്.
വിലക്കയറ്റംമൂലം ദുരിതത്തിലായ സാധാരണക്കാര്‍ക്ക് മാവേലി സ്‌റ്റോറുകളില്‍നിന്ന് ലഭിക്കുന്ന സബ്‌സിഡി വെളിച്ചെണ്ണയും പഞ്ചസാരയും ആശ്വാസമാണ്. ഇവ വില്‍പ്പനക്ക് എത്തിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest