എസ് വൈ എസ് കാസര്‍കോട് സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് മേയ് 2,3 തിയതികളില്‍

Posted on: April 12, 2014 12:01 am | Last updated: April 11, 2014 at 11:01 pm

കാസര്‍കോട്: യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ആചരിച്ചുവരുന്ന മിഷന്‍ 2014ന്റെ ഭാഗമായുള്ള കാസര്‍കോട് സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് മെയ് 2,3 തിയതികളില്‍ നടക്കും.
ആരോഗ്യ-ബോധവത്കരണം-വിദ്യാഭ്യാസ-ജീവകാരുണ്യ-യുവജന-സ്ത്രീ ശാക്തീകരണ പദ്ധതിയായ മിഷന്‍ 2014ന്റെ ഭാഗമായി യൂനിറ്റ്-സര്‍ക്കിള്‍ ഘടകങ്ങളില്‍ ഹെല്‍ത്ത് സ്‌കൂള്‍, ഫാമിലി സ്‌കൂള്‍, പ്രീ-മാരിറ്റല്‍ മീറ്റ്, സാന്ത്വന സംഗമം, സഹോദരീ സംഗമം, മാതൃസംഗമം, യുവജനസംഗമം, സാന്ത്വനം കേന്ദ്രം, സാന്ത്വനം മെഡിക്കല്‍ ക്യാമ്പുകള്‍, മെഡിക്കല്‍ കാര്‍ഡ് വിതരണം, സാന്ത്വന പരിചരണ വാര്‍ഡുകള്‍, ബ്ലഡ് ബാങ്ക് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മെയ് 2,3 തിയതികളില്‍ വിദ്യാനഗര്‍ താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന സോണ്‍ യൂത്ത് കോണ്‍ഫറന്‍സിന് വിപുലമായ സംഘാടകസമിതിയെ തിരഞ്ഞെടുത്തു.
യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി സോണ്‍ പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ 70 സ്തൂപങ്ങള്‍ സ്ഥാപിക്കും. ഗൃഹസമ്പര്‍ക്കം, ഡോക്യുമെന്ററി പ്രദര്‍ശനം, പോസ്റ്റര്‍ പ്രദര്‍ശനം, പ്രഭാതഭേരികള്‍, സന്ദേശപ്രയാണം, പ്രകടനം, പഠന ക്യാമ്പുകള്‍, പ്രവര്‍ത്തക പരിശീലന ശിബിരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
സംഘാടകസമിതി: സയ്യിദ് യു പി എസ് തങ്ങള്‍ (ചെയര്‍.), സയ്യിദ്അബ്ദുല്‍ കരീം തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ഹസൈനാര്‍ തങ്ങള്‍, അബ്ദുല്‍ ഗഫൂര്‍ ഹാജി പന്നിപ്പാറ (വൈസ് ചെയര്‍.), അബ്ദുല്‍ ഖാദര്‍ കോളിക്കടവ് (ജന.കണ്‍.), ശാഫി സഖാഫി ഏണിയാടി, സയ്യിദ് ത്വല്‍ഹത്ത് തങ്ങള്‍, ഹനീഫ് താഷ്‌ക്കന്റ്, ഇബ്‌റാഹിം കൊല്ലമ്പാടി (കണ്‍.), ഇബ്‌റാഹിം ഹാജി പാണലം (ട്രഷറര്‍), ടി കെ അബ്ദുല്ല, ഹബീബ് കെ കെ പുറം (ഫിനാന്‍സ്), സിറാജ് തളങ്കര, ബശീര്‍ സഅദി പാണലം (ഫുഡ്), ഇബ്‌റാഹിം സഖാഫി അണങ്കൂര്‍, അബ്ദുല്‍ ഖാദര്‍ പാണലം (അക്കമഡേഷന്‍), സൈനുദ്ദീന്‍ പാണലം, അബൂബക്കര്‍ ബാങ്കോട് (ലൈറ്റ് ആന്റ് സൗണ്ട്), അബൂബക്കര്‍ കരമനം, ശാഹുല്‍ ഹമീദ് നായന്മാര്‍മൂല (വളണ്ടിയര്‍), ബശീര്‍ പുളിക്കൂര്‍, ഹനീഫ് പടുപ്പ് (മീഡിയ), പി ഇ താജുദ്ദീന്‍, അഹ്മദ് സഅദി ചെങ്കള (രജിസ്‌ട്രേഷന്‍), ഹസ്ബുല്ലാഹ് തളങ്കര, അബ്ദുറസാഖ്‌സഖാഫി കോട്ടക്കുന്ന് (പ്രചരണം).