ക്യാമ്പസുകളില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍

Posted on: April 11, 2014 6:06 pm | Last updated: April 12, 2014 at 12:48 am

Campus politicsകൊച്ചി: ക്യാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോളേജിലെ സമരങ്ങള്‍ക്കെതിരെ എറണാകുളം ലോ കോളേജിലെ വിദ്യാര്‍ത്ഥി നല്‍കിയ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

ക്യാമ്പസുകളില്‍ ചുവരെഴുത്തും ഫഌക്‌സ് ബോര്‍ഡുകളും അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സെമസ്റ്ററില്‍ 90% ഹാജറുണ്ടായിരിക്കണമെന്ന് നിബന്ധന കൊണ്ടുവരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് എസ് എഫ് ഐ വ്യക്തമാക്കി. സാംസ്‌കാരിക ഇടപെടലുകളെ നിയന്ത്രിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ് എഫ് ഐ ആരോപിച്ചു. സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പില്ലെന്ന് കെ എസ് യു പ്രതികരിച്ചു.