അമേരിക്കയില്‍ പതിനാറുകാരന്‍ സഹപാഠികളെ കുത്തിപരിക്കേല്‍പിച്ചു

Posted on: April 9, 2014 10:11 pm | Last updated: April 10, 2014 at 12:25 am

murderവാഷിങ്ടണ്‍: അമേരിക്കയിലെ സ്‌കൂളില്‍ പതിനാറുകാരനായ വിദ്യാര്‍ഥി ഇരുപതോളം സഹപാഠികളെ കുത്തിപരിക്കേല്‍പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പെന്‍സില്‍വാനിയയിലെ ഹൈസ്‌കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ സെക്യൂരുറ്റി ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കറ്റ മൂന്നു വിദ്യാര്‍ഥികളെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കി.

പെന്‍സില്‍വാനിയയിലെ മറിസ് വില്ലയിലുള്ള ഫ്രാങ്കളിന്‍ റീജിയണല്‍ ഹൈസ്‌കൂളില്‍ പുലര്‍ച്ചെയായിരുന്നു സംഭവം. ഇരുകൈകളിലും കഠാരയുമായെത്തിയ വിദ്യാര്‍ഥി വരാന്തയിലും ക്ലാസ്‌റൂമിലും കണ്ടവരെ എല്ലാം കുത്തിവീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.