സുബ്രതോ റോയിയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി

Posted on: April 9, 2014 2:12 pm | Last updated: April 9, 2014 at 5:35 pm

subratha-roy

ന്യൂഡല്‍ഹി: തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന സഹാറ ഗ്രൂപ്പിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. സുബ്രതോ ജയിലില്‍ കഴിയുന്നതിനാല്‍ നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കാനുള്ള പണം സമാഹരിക്കാന്‍ കഴിയുന്നില്ലെന്നും നിക്ഷേപകര്‍ പണവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് ജയിലില്‍ വരാന്‍ മടിക്കുന്നു എന്നും റോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കേസ് വീണ്ടും വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 16ലേക്ക് മാറ്റി. ഫെബ്രുവരി 28നാണ് സുബ്രതോ റായിയെ പോലീസ് അറസ്റ്റ് ചെയ്തത്.