Connect with us

Kozhikode

ആവേശത്തിരയില്‍ കൊട്ടിക്കലാശം

Published

|

Last Updated

വടകര: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വടകരയില്‍ ആവേശകരമായ കൊട്ടിക്കലാശം. ഉച്ചയോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണത്തിന്റെ കൊട്ടിക്കലാശമായിരുന്നു.
വടകര ടൗണ്‍ കേന്ദ്രീകരിച്ച് പ്രകടനങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം പോലീസ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനമെടുത്തെങ്കിലും ഇതിന് വിപരീതമായി വടകര പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇടതു, വലതു മുന്നണികള്‍ സംഘടിച്ചെത്തിയത് ഏറെനേരം പോലീസിനെ കുഴക്കി.
ചുരുക്കം പോലീസുകാര്‍ മാത്രമേ ഈ സമയം സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബസ് സ്റ്റാന്‍ഡിന് മുന്‍വശം ഇടതുമുന്നണി പ്രവര്‍ത്തകരും അഞ്ചുവിളക്ക് ജംഗ്ഷനില്‍ നിന്നും ബസ് സ്റ്റന്‍ഡ് കേന്ദ്രീകരിച്ച് യു ഡി എഫ് പ്രവര്‍ത്തകരും പ്രകടനം ആരംഭിച്ചതോടെ പോലീസ് വലയം സൃഷ്ടിച്ച് തടയുകയായിരുന്നു. ഉടന്‍തന്നെ അന്‍പതില്‍പ്പരം കേന്ദ്രസേനയും എത്തിയതോടെയാണ് സംഘര്‍ഷം ഒഴിവാക്കിയെടുക്കാനായത്.
ബി ജെ പി പുതിയ ബസ്സ്റ്റന്‍ഡ് പരിസരം കേന്ദ്രീകരിച്ചും എസ് ഡി പി ഐ താഴെ അങ്ങാടി കേന്ദ്രീകരിച്ചുമാണ് അവസാനഘട്ടത്തില്‍ പ്രചാരണം നടത്തിയത്.

 

Latest