Connect with us

Wayanad

ടാറിംഗിലെ അപാകത: റോഡ് പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

മാനന്തവാടി: റോഡ് പ്രവര്‍ത്തിയില്‍ അപാകത ആരോപിച്ച് നാട്ടുകാര്‍ ടാറിംഗ ്പ്രവര്‍ത്തികള്‍ തടഞ്ഞു. കാട്ടിക്കുളം-പനവല്ലി റോഡ് ടാറിംഗ് പ്രവര്‍ത്തിയാണ് തൃശിലേരി കാക്കവയലില്‍ തടഞ്ഞത്.
ബ്ലോക്ക് പഞ്ചായത്ത് വഴി പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം അഞ്ച് കോടി 80 ലക്ഷത്തി 176 രൂപയാണ് പ്രവര്‍ത്തിക്കായി അനുവദിച്ചത്. 9.060 കിലോമീറ്റര്‍ ദൂരമാണ് ടാറിംഗ് പ്രവര്‍ത്തികള്‍ നടത്തുന്നത്. ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ 3.750 കിലോമീറ്റര്‍ ദൂരമുള്ള പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ടാറിംഗ് പൂര്‍ത്തികരിച്ച ടാറിംഗ് പലസ്ഥലത്തും അടറന്ന നിലയിലാണ്. കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കാലു കൊണ്ട് ഇളക്കുമ്പോള്‍ തന്നെ ടാറും മെറ്റലും അടര്‍ന്ന് പോകുന്ന നിലയിലാണ്.
റോഡ് പ്രവര്‍ത്തിയില്‍ അപാകതക പഞ്ചായത്ത് പ്രസിഡന്റും, ജനപ്രതിനിധികളും നിരവധി തവണ ചുണ്ടി കാണിച്ചുവെങ്കിലും പ്രവര്‍ത്തികള്‍ പഴയ രീതിയില്‍ തന്നെ തുടരുന്നതില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ പ്രവര്‍ത്തി തടഞ്ഞത്. ഉത്തരവാദപ്പെട്ട ഉദ്യോഗസഥരുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തികള്‍ നടത്താന്‍ പറ്റുള്ളുവെന്നും മുമ്പും ഇത്തരം സംഭവം ഉണ്ടായപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പ്രവര്‍ത്തികള്‍ തുടരുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രവര്‍ത്തികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു.

---- facebook comment plugin here -----

Latest