എസ് വൈ എസ് 60ാം വാര്‍ഷികം: സോണ്‍തല കണ്‍വെന്‍ഷന്‍ 11ന്

Posted on: April 9, 2014 12:43 am | Last updated: April 9, 2014 at 12:43 am

കല്‍പ്പറ്റ: ഈ മാസം 24ന് കല്‍പ്പറ്റയില്‍ നടക്കുന്ന സമസ്ത കേരള സുന്നീയുവജന സംഘം 60ാം വാര്‍ഷിക പ്രഖ്യാപനത്തിന്റെ ഭാഗമായി സോണ്‍ തലങ്ങളില്‍ നടക്കുന്ന ബഹുജന കണ്‍വെന്‍ഷന്‍ ഈ മാസം 11ന് നടക്കും. വെള്ളിയാഴ്ച മൂന്നു മണിക്ക് കല്‍പ്പറ്റ അല്‍ഫലാഹ് കോംപ്ലക്‌സിലും, സുല്‍ത്താന്‍ ബത്തേരി മര്‍കസുദ്ദഅ്‌വയിലുമാണ് പരിപാടി.
കണ്‍വെന്‍ഷനുകളില്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അഷ്‌റഫ് സഖാഫി അല്‍കാമിലി, പി സി ഉമറലി, കെ ഒ അഹമ്മദ്കുട്ടി ബാഖവി, സിദ്ദീഖ് മദനി, ബശീര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.