Connect with us

Thiruvananthapuram

പോളിംഗ് സെന്ററുകളെ ബന്ധിപ്പിച്ച് എസ് എം എസ് സംവിധാനംമ

Published

|

Last Updated

തിരുവനന്തപുരം: വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ ഓരോ വിവരവും തത്സമയം ഉന്നതാധികാരികള്‍ക്കറിയാന്‍ എസ് എം എസ് സംവിധാനം ഏര്‍പ്പെടുത്തും. ഒരു പോളിംഗ് ബൂത്തില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടാലും വോട്ടിംഗ് യന്ത്രം തകരാറിലായാലും അക്രമ സംഭവം നടന്നാലും ഉടനടി പരിഹാരമാര്‍ഗമുണ്ടാകും. പ്രിസൈഡിംഗ് ഓഫീസറുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഒരേസമയം എസ് എം എസ് സന്ദേശം സെക്ടറല്‍ ഓഫീസര്‍മാര്‍, റിട്ടേണിംഗ് ഓഫീസര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ലഭിക്കും. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതും എളുപ്പമാകും.
പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പോളിംഗ് ബൂത്തില്‍ എത്തുന്നതു മുതല്‍ സന്ദേശം അയച്ചു തുടങ്ങും. വോട്ടെടുപ്പ് ദിവസം രാവിലെ നടക്കുന്ന മോക്ക്‌പോള്‍, പോളിംഗ് ആരംഭം, മണിക്കൂര്‍ ഇടവിട്ടുള്ള പോളിംഗ് ശതമാനം, പോളിംഗ് അവസാനിക്കുന്ന വൈകിട്ട് ആറ് മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവരുടെ എണ്ണം എന്നിവ എസ് എം എസ് ആയി അറിയിക്കും. തുടര്‍ന്ന് പോളിംഗ് സാധനങ്ങള്‍ ഏല്‍പ്പിക്കേണ്ട കലക്ഷന്‍ സെന്ററില്‍ എത്തുന്നതും ഡ്യൂട്ടി അവസാനിക്കുന്നതും സന്ദേശമായി നല്‍കും.
പത്ത് മുതല്‍ പന്ത്രണ്ട് വരെ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ഒരു സെക്ടറല്‍ ഓഫീസറുടെ ചുമതലയിലായിരിക്കും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലീസ്, പട്രോളിംഗ് പാര്‍ട്ടിക്ക് വിവരം നല്‍കും. ഓരോ വരണാധികാരിയും മണ്ഡലങ്ങളില്‍ ജാഗ്രത പുലര്‍ത്തും. 2010ല്‍ ബീഹാറില്‍ ഏതാനും ജില്ലകളില്‍ നടപ്പിലാക്കിയ എസ് എം എസ് സംവിധാനം 2011 ല്‍ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയകരമായിരുന്നു.

---- facebook comment plugin here -----

Latest