ഹോളിവുഡ് നടന്‍ മിക്കി റൂണി അന്തരിച്ചു

Posted on: April 7, 2014 2:47 pm | Last updated: April 7, 2014 at 2:47 pm

micky rooney

ലോസ് ആഞ്ചല്‍സ്: ലോകപ്രശസ്ത ഹോളിവുഡ് നടന്‍ മിക്കി റൂണി (93) അന്തരിച്ചു. ഒമ്പത് പതിറ്റാണ്ടോളം അഭിനയരംഗത്ത് തുടര്‍ന്ന് 200 ഓളം സിനിമകളിലഭിനയിച്ച റൂണി ബാലതാരമായാണ് സിനിമയില്‍ വന്നത്. 2011ല്‍ പുറത്തിറങ്ങിയ മുപെറ്റ്‌സ് ആണ് റൂണിയുടെ അവസാന ചിത്രം. 1938ല്‍ ജുവനൈല്‍ ഓസ്‌കാറും 1982ല്‍ ഓണററി ഓസ്‌കാറും മിക്കി റൂണിയെത്തേടിയെത്തി. ബ്രേക്ക്ഫസ്റ്റ് അറ്റ് ടിഫാനി, ഹ്യൂമന്‍ കോമഡി, ദ ബ്ലാക്ക് സ്റ്റാലിയന്‍ എന്നിവയാണ് റൂണിയുടെ പ്രധാന ചിത്രങ്ങള്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് യു എസ് ആര്‍മിയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.