തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തില്‍ നിന്നു 20 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സ്ഥിതീകരിച്ചു. ക്ഷേത്രത്തോടനുബന്ധിച്ചുള്ള കച്ചേരി കെട്ടിടത്തിലെ സ്‌ട്രോങ് റൂമിലാണ് മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച കെട്ടിടത്തില്‍ കള്ളന്‍ കടന്നിട്ടില്ല. പണം സൂക്ഷിച്ച മുറിയുടെ ജനാലയുടെ അഴി അറുത്താണ് അകത്തു കടന്നത്. വലിയ നോട്ടുകള്‍ മാത്രം തിരഞ്ഞെടുത്തു കൊണ്ടുപോകുകയായിരുന്നു. ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്താനായി സൂക്ഷിച്ച രണ്ടു പെട്ടികളാണു കള്ളന്‍ തകര്‍ത്തത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിന് ഭക്തര്‍ വഴിപാടര്‍പ്പിച്ച പണമാണ് ഇത്.