കസ്തൂരിരംഗന്‍: ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി

Posted on: April 6, 2014 9:51 pm | Last updated: April 7, 2014 at 5:26 pm

manmohan singhകൊച്ചി: കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തിന് ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. കൊച്ചി തോപ്പുംപടി രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ.വി. തോമസിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോരകര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യു പി എ ഗവണ്‍മെന്റിന് ചില മേഖലകളില്‍ പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ എത്തയ പ്രധാനമന്ത്രിയെ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, മന്ത്രിമാരായ കെ. ബാബു, അനൂപ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സമ്മേളനത്തിനു ശേഷം അദ്ദേഹം ഡല്‍ഹിക്കു മടങ്ങി.