രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി ജെ പി പ്രകടന പത്രിക

Posted on: April 6, 2014 9:10 pm | Last updated: April 6, 2014 at 10:42 pm

BJPന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി ജെ പിയുടെ പ്രകടന പത്രിക. ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ നാളെ പുറത്തിറക്കാനിരിക്കുന്ന പ്രകടനപത്രികയിലാണ് ബിജെപി മുഖ്യവാഗ്ദാനങ്ങളില്‍ ഒന്നായി രാമക്ഷേത്ര നിര്‍മാണത്തെ അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്‍. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നത ഉണ്ടെങ്കിലും നിരവധി ചര്‍ച്ചക്ക് ഒടുവില്‍ നേതൃത്വം ഇതിലേക്ക് തന്നെ എത്തിച്ചേരുകയായിരുന്നുവെന്ന് ഡല്‍ഹി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തീവ്രഹിന്ദുത്വത്തില്‍ അധിഷ്ഠിതമായിരിക്കും ബി ജെ പിയുടെ പ്രകടന പത്രികയെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഹിന്ദു വികാരത്തെ ഉണര്‍ത്തി വോട്ട് നേടുകയെന്ന ലക്ഷ്യമാണ് ബി ജെ പിയുടെത്. ബി ജെ പി ഹൈന്ദവ വര്‍ഗീയതയിലേക്ക് പോകുന്നുവെന്ന വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നത്.

കള്ളപ്പണം തടയാന്‍ ഉന്നതാധികാര കര്‍മസമിതി രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്.