Connect with us

Ongoing News

കൂടിക്കാഴ്ച: ഏത് അന്വേഷണം നേരിടാനും തയ്യാര്‍: ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്

Published

|

Last Updated

കൊച്ചി: കോടിയേരി ബാലകൃഷ്ണനുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്. ഇത് സംബന്ധിച്ച് വേണമെങ്കില്‍ സി ബി ഐ അന്വേഷണവും ആകാമെന്നും ഹൈക്കോടതിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സലീരാജ് കേസില്‍ വിധി പറയും മുമ്പ് കോടിയേരിയുമായി ഡല്‍ഹി കേരളാ ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ വിശദീകരണം.

കോടിയേരിയുമായി അടുത്ത സൗഹൃദമുണ്ട്. ഡല്‍ഹിയില്‍ ചെന്നപ്പോള്‍ അദ്ദേഹ്ം അവിടെയുണ്ടെന്ന് അറിഞ്ഞു. തുടര്‍ന്ന് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം തന്റെ മുറിയിലേക്ക് വന്നു. മകളുടെ കല്യാണക്കാര്യമാണ് ചര്‍ച്ച ചെയ്തത്. ഈ സമയം. നിരവധി മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും അവിടെയുണ്ടായിരുന്നു -അദ്ദേഹം പറഞ്ഞു. കോടിയേരിയുമായി മാത്രമല്ല മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും സ്പീക്കറുമായും തനിക്ക് അടുത്ത പരിചയമുണ്ടെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് വ്യക്തമാക്കി.

വസ്തുതകള്‍ പരിശോധിച്ച് മാത്രമേ താന്‍ വിധി പ്രസ്താവിക്കാറുള്ളൂ. ന്യായാധിപന്റെ അന്തസ ഇതുവരെ കളഞ്ഞുകുളിച്ചിട്ടില്ല. ഭൂമി തട്ടിപ്പ് കേസില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വിധി പറഞ്ഞാല്‍ പോരായിരുന്നോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ന്യായാധിപന് അതൊന്നും നോക്കേണ്ട കാര്യമില്ലെന്നും അതുവരെ വിധി പോക്കറ്റില്‍ വെച്ചു നടക്കാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

Latest