Connect with us

Kozhikode

15കാരിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതം

Published

|

Last Updated

കോഴിക്കോട്: മുംബൈ സ്വദേശിനിയായ 15കാരിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതം. ജോലി വാഗ്ദാനം വിശ്വസിച്ച് കോഴിക്കോട്ടെത്തിയ തന്നെ മലപ്പുറം സ്വദേശിയായ ജാഫര്‍ അലി ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കോഴിക്കോട് കസബ പോലീസില്‍ പരാതി നല്‍കിയത്.
മഹാരാഷ്ട്ര പനല്‍വേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ജോലി തേടി ആദ്യം ബംഗളൂരുവിലാണ് എത്തിയത്. അവിടെവെച്ച് പരിചയപ്പെട്ട ചോട്ടി എന്ന സ്ത്രീ തന്റെ ഭര്‍ത്താവും ഭര്‍തൃസഹോദരനുമെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ക്കൊപ്പം പെണ്‍കുട്ടിയെ കോഴിക്കോട്ടേക്ക് അയക്കുകയായിരുന്നു. കോഴിക്കോട്ടെത്തിയ സംഘം കല്ലായി റോഡിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. അവിടെ വെച്ചാണ് ജാഫര്‍ അലി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയെ പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവറാണ് വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. തന്നെ മുംബൈയിലെത്തിക്കണമെന്നായിരുന്നു പെണ്‍കുട്ടി ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടത്. കേസ് പിന്നീട് കസബ പോലീസിന് കൈമാറുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വെള്ളിമാട്കുന്ന് ബാലസദനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച ബംഗളൂരു സ്വദേശികളായ രണ്ട് പേരും കോഴിക്കോട്ട് നിന്നും മടങ്ങിയതായാണ് വിവരം. കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചതായി കസബ പോലീസ് അറിയിച്ചു.

Latest