സ്ഥാനാര്‍ഥികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും

Posted on: April 5, 2014 8:43 am | Last updated: April 5, 2014 at 8:43 am

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത്, ബാധ്യത, ക്രിമിനല്‍ പശ്ചാത്തലം, വിദ്യാഭ്യാസ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങളടങ്ങിയ സത്യവാങ്മൂലം രലീസലൃമഹമ.ഴീ്.ശി ല്‍ ലഭിക്കുമെന്ന് ജില്ലാവരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. പകര്‍പ്പുകള്‍ ജില്ലാ വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്. അനക്‌സര്‍ 16 പ്രകാരമുള്ള വിവരങ്ങള്‍ ംംം.ംമ്യമിമറ.ഴീ്.ശി ലും ലഭിക്കും.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം പരിശോധിച്ചതില്‍ സ്ഥാനാര്‍ഥികള്‍ സര്‍ക്കാര്‍ വക താമസ സൗകര്യം, കുടിവെള്ളക്കരം, സര്‍ക്കാര്‍ വസ്തുവകകളുടെ വിതരണം, ടെലിഫോണ്‍ ചാര്‍ജ്, സര്‍ക്കാര്‍ യാത്രാസൗകര്യങ്ങളുടെ ഉപയോഗം എന്നീ ഇനങ്ങളില്‍ കുടിശ്ശികയില്ലെന്ന് കണ്ടെത്തിയതായി വരണാധികാരികൂടിയായി ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.