യു ഡി എഫ് കേന്ദ്രങ്ങളിലെ വ്യാജ വോട്ടുകള്‍ പരിശോധിക്കണം: സതീഷ്ചന്ദ്രന്‍

Posted on: April 5, 2014 12:09 am | Last updated: April 4, 2014 at 10:09 pm

കാസര്‍കോട്: മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ട് ചേര്‍ത്തതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി പി എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഇലക്ഷന്‍ കമീഷനോട് ആവശ്യപ്പെട്ടു.
ഒരേ ആള്‍ക്ക് വ്യത്യസ്ത ബൂത്തുകളില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കെല്ലൊം ഒന്നലധികം ഐഡി കാര്‍ഡും നല്‍കിയിട്ടുണ്ട്. ഒന്നിലധികം ഐഡി കാര്‍ഡ് ഉണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ഉദ്യോഗസ്ഥ സഹായത്തോടെ ഇത് ചെയ്തത് ഗൗവരവത്തില്‍ കാണണം. വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ അവസാന ദിവസമാണ് വോട്ട് ചേര്‍ക്കാന്‍ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന ഭേദഗതി കൊണ്ടുവന്നത്. ഇത് മറയാക്കി നിരവധി കള്ളവോട്ടാണ് ചേര്‍ത്തതെന്നും പരാതിയില്‍ പറഞ്ഞു.