പ്രചാരണത്തിനിടെ കെജ്‌രിവാളിന് മര്‍ദനം

Posted on: April 4, 2014 2:35 pm | Last updated: April 4, 2014 at 3:01 pm

kejriwalന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാര്‍ട്ടി (എ എ പി) നേതാവ് അരവിന്ദ് കെജ്‌രിവാളിന് ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റു.ദക്ഷിണ്‍പുരയിലാണ് കെജ്‌രിവാളിന് മര്‍ദ്ദനമേറ്റത്. ആക്രമം നടത്തിയയാളെ എ എ പി പ്രവര്‍ത്തകര്‍ പിടികൂടി പോലീസിനെ ഏല്‍പിച്ചു. സൗത്ത് ഡല്‍ഹിയിലെ എ എ പി സ്ഥാനാര്‍ത്ഥി ദേവീന്ദ്ര ശെഖാവത്തിനായി പ്രചരണം നടത്തവെയായിരുന്നു സംഭവം. അക്രമിച്ചയാള്‍ തന്റെ പുറത്ത് ഇടിച്ചതായി കെജ്‌രിവാള്‍ പറഞ്ഞു.

കുറച്ചുദിവസം മുമ്പ് താന്‍ മത്സരിക്കുന്ന മണ്ഡലമായ വരാണസിയിലെ തെരെഞ്ഞെടുപ്പ് റാലിക്കിടയില്‍ കെജ്‌രിവാളിന് നേരെ മഷിപ്രയോഗം നടന്നിരുന്നു.