സൂര്യനെല്ലി: ധര്‍മ്മരാജന്റെ ജീവപര്യന്തം ശരിവെച്ചു

Posted on: April 4, 2014 10:49 am | Last updated: April 5, 2014 at 12:07 am

dharmarajan

കൊച്ചി: സൂര്യനെല്ലി പെണ്‍വാണിഭക്കേസിലെ ഒന്നാം പ്രതി ധര്‍മ്മരാജിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. മറ്റു പ്രതികള്‍ക്ക് കീഴ്‌കോടതി വിധിച്ച നാലു മുതല്‍ 13 വര്‍ഷം വരെ തടവ് ശിക്ഷയും കോടതി ശരിവെച്ചു. ഏഴുപ്രതികളെ കോടതി വെറുതെ വിട്ടു. പ്രതി ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ധര്‍മ്മരാജന്റെ നിരന്തര ഭീഷണിക്ക് പെണ്‍കുട്ടി വഴങ്ങുകയായിരുന്നു. രക്ഷപ്പെടാന്‍ പെണ്‍കുട്ടിക്ക് യാതൊരു സാധ്യതയും ഇല്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

വിചാരണക്കോടതി വിധിക്കെതിരെ ധര്‍മ്മരാജനടക്കം 32 പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഇന്ന് ഹൈക്കോടതി ശിക്ഷ ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്. ജസ്റ്റിസ് കെ ടി ശങ്കരന്‍, ജസ്റ്റിസ് എം എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.