Connect with us

Wayanad

ദ്വിദിന ദേശീയ സെമിനാര്‍ ബത്തേരിയില്‍ ആരംഭിച്ചു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ബത്തേരി സെന്റര്‍ ഫോര്‍ പി.ജി. സ്റ്റഡീസ് ഇന്‍ സോഷ്യല്‍വര്‍ക്കും, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ “സാഗ 2014” വനിത കമ്മീഷന്‍ ചെയര്‍പേഴസ്ണ്‍ റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഭാരത ജനസംഖ്യയുടെ ബഹുഭൂരിപക്ഷം ഇന്ന് യുവജനങ്ങളാണ്. യുവജനങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന്ന കാലഘട്ടത്തിലെ യുവജനങ്ങളെ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് റോക്കുട്ടി ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.

സാമൂഹിക പ്രവര്‍ത്തനം സേവനത്തെക്കാള്‍ അധികം ശാക്തീകരണത്തിന്റെ മേഖലകള്‍ തേടുന്ന ഇക്കാലത്ത് യുവ സാമൂഹിക പ്രവര്‍ത്തകരെ അവരുടെ കര്‍ത്തവ്യങ്ങളെക്കുറിച്ചും, നവീന സമീപന നീതിശാസ്ത്രങ്ങളെ കുറിച്ചും പ്രബോധിപ്പിക്കുക എന്ന ലക്ഷ്യമാണ് “സാഗ 14″ന് ഉള്ളത്.
സെന്റര്‍ കോഡിനേറ്റര്‍ ബീന എം വി , പി സി ഷിലാസ്, പി മുഹമ്മദ് അജ്മല്‍, അനസ് എം കരീം, മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
യുവത്വം പ്രബോധനവും പ്രബുദ്ധതയും എന്ന വിഷയത്തെ ആസ്പദമാക്കി കാലിക്കറ്റ് ലോ കോളേജ് പ്രൊഫസര്‍ ഡോ. വിദ്യുത്, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് പ്രൊന്‍സര്‍ ഡോ. എബി.കെ.ജോര്‍ജ്ജ്, ഡോണ്‍ ബോസ്‌കോ കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ.ഫാ. ജോയ് ഉള്ളാട്ടില്‍ (എസ് ഡി ബി.) തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. സെമിനാറിനോടനുബന്ധിച്ച് കലാസാംസ്‌കാരിക സമ്മേളനമായ “സാഗ സെസ്റ്റും” നടന്നു.

---- facebook comment plugin here -----

Latest