സോണിയാ ഗാന്ധി റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ചു

Posted on: April 2, 2014 1:25 pm | Last updated: April 2, 2014 at 1:32 pm

sonia gandhiന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലാണ് സോണിയ മത്സരിക്കുന്നത്.. നാലാം ഘട്ടത്തില്‍ ഏപ്രില്‍ 30-നാണ് ഇവിടെ വോട്ടെടുപ്പ്.

മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയോടൊപ്പം എത്തിയാണ് സോണിയ പത്രിക സമര്‍പ്പിച്ചത്. ഇതിന് മുന്നോടിയായി സോണിയ നഗരത്തിലെ പൗരപ്രമുഖനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഗായാ പ്രസാദ് ശുക്ലയുടെ വീട്ടിലെത്തി പ്രത്യേക പൂജയില്‍ പങ്കെടുത്തു. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ തുടരുന്നുവരുന്ന കീഴ് വഴക്കമാണ് ഈ പൂജ. പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ട സോണിയക്ക് വഴിയോരങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു.