ലോക് സഭാ തിരഞ്ഞെടുപ്പ്: പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം

Posted on: April 2, 2014 12:48 am | Last updated: April 1, 2014 at 11:49 pm

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒമ്പത് മുതല്‍ 11 വരെയാണ് പയ്യന്നൂര്‍, കണ്ണൂര്‍, വടകര കേന്ദ്രങ്ങളില്‍ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ എമര്‍ജന്‍സി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ടോക്കണ്‍ അടിസ്ഥാനത്തില്‍ വെസ്റ്റ്ഹില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഓണ്‍ലൈന്‍ അപേക്ഷകളും വെസ്റ്റ്ഹില്‍ കേന്ദ്രത്തില്‍ മാത്രമാണ് പരിഗണിക്കുകയെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.