മഅ്ദനിക്ക് ജാമ്യം നിഷേധിച്ചാല്‍ ഹര്‍ത്താല്‍ നടത്തും: പി ഡി പി

Posted on: March 27, 2014 12:25 am | Last updated: March 27, 2014 at 12:25 am
SHARE

madaniതിരുവനന്തപുരം: മഅ്ദനിയുടെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി നിരാകരിക്കുന്ന അവസ്ഥയുണ്ടായാല്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്.
മഅ്ദനിയുടെ മോചനത്തിന് കോണ്‍ഗ്രസ് നേതൃത്വം അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പി ഡി പി പ്രവര്‍ത്തകര്‍ ഇന്ദിരാഭവനു സമീപം ഉപവാസ സമരം നടത്തി. സമരം പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്തു.