സംസ്ഥാനത്തെ തെരെഞ്ഞെടുപ്പ് ചിത്രമായി; ജനവിധി തേടുന്നത് 269 സ്ഥാനാര്‍ത്ഥികള്‍

Posted on: March 27, 2014 12:29 am | Last updated: March 27, 2014 at 5:38 pm
SHARE

ballot voting vote box politics choice electionതിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. 269 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടി പോര്‍മുഖത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് തിരുവനന്തപുരം മണ്ഡലത്തിലാണ്; 20 പേര്‍. ഒമ്പത് പേര്‍ മത്സരിക്കുന്ന മാവേലിക്കരയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍. ഇടുക്കി, ആറ്റിങ്ങല്‍, പത്തനംതിട്ട, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ 16 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കൊല്ലം, കോട്ടയം, പൊന്നാനി, കണ്ണൂര്‍, വടകര എന്നീ മണ്ഡലങ്ങളില്‍ 11 പേര്‍ ജനവിധി തേടുന്നുണ്ട്. ആലപ്പുഴയില്‍ 13ഉം, കാസര്‍കോട്ട് 14ഉം പേര്‍ മത്സരിക്കുന്നു. പത്രിക നല്‍കി പിന്‍വലിച്ചത് 56 പേരാണ്.

മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും

തിരുവനന്തപുരം
ഡോ. ബന്നറ്റ് എബ്രഹാം (എല്‍ ഡി എഫ്)-അരിവാള്‍ നെല്‍ക്കതിര്‍, ഒ രാജഗോപാല്‍ (ബി ജെ പി)-താമര, ഡോ. ശശി തരൂര്‍ (യു ഡി എഫ്)-കൈപ്പത്തി, ജെ സുധാകരന്‍ (ബി എസ് പി)-ആന, അജിത് ജോയ് (ആം ആദ്മി പാര്‍ട്ടി)-ചൂല്്, കാട്ടാക്കട ആര്‍ ചന്ദ്രിക (ആര്‍ പി ഐ)-ഉദയ സൂര്യന്‍, തോമസ് ജോസഫ് (ആര്‍ പി ഐ(എ))-തയ്യല്‍ മെഷീന്‍, ഒ വി ശ്രീദത്ത് (സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി)-ഡിഷ് ആന്റിന, എം ഷാജര്‍ഖാന്‍ (എസ് യു സി ഐ)-ഗ്ലാസ്, കുന്നില്‍ ഷാജഹാന്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ)-സീലിംഗ് ഫാന്‍, അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ (ശിവസേന)-അമ്പും വില്ലും ,അനില്‍കുമാര്‍-ഓട്ടോറിക്ഷ (സ്വത), വി എസ് ജയകുമാര്‍-ഗ്യാസ് സിലിന്‍ഡര്‍(സ്വത), ജോര്‍ജ് മങ്കിടിയാന്‍-ക്യാമറ(സ്വത), ജയിന്‍ വിത്സണ്‍-ഷട്ടില്‍ബാറ്റ് (സ്വത), ഒ എം ജ്യോതീന്ദ്രനാഥ്-ടെലിഫോണ്‍(സ്വത), ബെന്നറ്റ് ബാബു ബഞ്ചമിന്‍-മയില്‍(സ്വത), കുന്നുകുഴി എസ് മണി-കുടം(സ്വത), ശ്യാമളകുമാരി-റിംഗ് (സ്വത) ഫാ. സ്റ്റീഫന്‍-ബാറ്ററി ടോര്‍ച്ച് (സ്വത)
ആറ്റിങ്ങല്‍
അനില്‍ കുമാര്‍ എന്‍ എസ് (ബഹുജന്‍ സമാജ് പാര്‍ട്ടി)-ആന, ഗിരിജാ കുമാരി എസ് (ബി ജെ പി)-താമര ,അഡ്വ. ബിന്ദുകൃഷ്ണ (കോണ്‍ഗ്രസ്)-കൈപ്പത്തി, ഡോ. എ സമ്പത്ത് ( സി പി എം)-അരിവാള്‍ ചുറ്റിക നക്ഷത്രം, വക്കം ജി അജിത്ത് (ശിവസേന)-അമ്പും വില്ലും, അഡ്വ. ചിറയിന്‍കീഴ് ഗോപിനാഥന്‍ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ) )-തയ്യല്‍ മെഷീന്‍, പ്രിയാ സുനില്‍ (വെല്‍ഫെയര്‍ പാര്‍ട്ടി)-ഗ്യാസ് സിലിന്‍ഡര്‍, എം കെ മനോജ് കുമാര്‍ (എസ് ഡി പി ഐ)-സീലിംഗ് ഫാന്‍, അഡ്വ എം ആര്‍ സരിന്‍ (ജനതാദള്‍ യുനൈറ്റഡ്)-അമ്പ്്, ദാസ് കെ-ഡിഷ് ആന്റിന(സ്വത), വിവേകാനന്ദന്‍-കൊഞ്ച് (സ്വത),സമ്പത്ത് അനില്‍കുമാര്‍-ബ്രഡ്(സ്വത), സുനില്‍ കൃഷ്ണന്‍-ബുക്ക് (സ്വത), ഇരിഞ്ചയം സുരേഷ്-ബാറ്ററി ടോര്‍ച്ച് (സ്വത), സുരേഷ്‌കുമാര്‍ തോന്നക്കല്‍-ഷട്ടില്‍ ബാറ്റ് (സ്വത), കെ എസ് ഹരിഹരന്‍-ഗ്ലാസ് ടംബ്ലര്‍(സ്വത)
കൊല്ലം
അഡ്വ. എസ് പ്രഹ്ലാദന്‍ – ബി എസ് പി (ആന), എം എ ബേബി – സി പി എം (ചുറ്റികയും അരിവാളും നക്ഷത്രവും), പി എം വേലായുധന്‍ – ബി ജെ പി (താമര), എന്‍ കെ പ്രേമചന്ദ്രന്‍ – ആര്‍ എസ ്പി (മണ്‍വെട്ടിയും മണ്‍കോരിയും), എ കെ സലാഹുദീന്‍ – എസ് ഡി പി ഐ ( സീലിംഗ് ഫാന്‍), സി ഇന്ദുലാല്‍ എക്‌സ്-സര്‍വീസ്മാന്‍ – സ്വത (ഹെല്‍മറ്റ്), എ ജോസുകുട്ടി – സ്വത ( നാളികേരം), ആര്‍ പ്രേമചന്ദ്രന്‍ – സ്വത (ഷട്ടില്‍), വി എസ് പ്രേമചന്ദ്രന്‍ – സ്വത (ബാറ്ററി ടോര്‍ച്ച്), എം ബേബി – സ്വത ( ടെലിവിഷന്‍), കെ ഭാസ്‌കരന്‍ – സ്വത (കപ്പും സോസറും).
മലപ്പുറം
ഇ അഹമ്മദ് – യു ഡി എഫ് (കോണി), ഇല്യാസ് – ബി എസ ്പി (ആന), അഡ്വ. എന്‍ ശ്രീപ്രകാശ് – ബി ജെ പി (താമര), പി കെ സൈനബ – എല്‍ ഡി എഫ് (ചുറ്റിക അരിവാള്‍ നക്ഷത്രം), പ്രഫ. പി ഇസ്മാഈല്‍ – വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ഗ്യാസ് സിലിന്‍ഡര്‍), നാസറുദ്ദീന്‍ എളമരം – എസ് ഡി പി ഐ (സീലിംഗ് ഫാന്‍), അന്‍വര്‍ ശക്കീല്‍ ഉമര്‍ – സ്വത (കത്രിക), ഡോ. എം വി ഇബ്‌റാഹീം – സ്വതന്ത്രന്‍ (ഓട്ടോറിക്ഷ), ഗോപിനാഥന്‍ എന്‍ – സ്വത (ബാറ്ററി ടോര്‍ച്ച്), ശ്രീധരന്‍ – സ്വതന്ത്രന്‍ (തയ്യല്‍ മെഷീന്‍).
പൊന്നാനി
ടി അയ്യപ്പന്‍ – ബി എസ ്പി (ആന), കെ നാരായണന്‍ മാസ്റ്റര്‍ – ബി ജെ പി (താമര), ഇ ടി മുഹമ്മദ് ബശീര്‍ – യു ഡി എഫ് (കോണി), വി ടി ഇക്‌റാമുല്‍ ഹഖ് – എസ ്ഡി പി ഐ (സീലിംഗ് ഫാന്‍), ഷൈലോക്ക് പി വി – ആം ആദ്മി പാര്‍ട്ടി (ചൂല്‍), അബുല്ലൈസ് ടി പി – സ്വതന്ത്രന്‍ (ഗ്യാസ് സിലിന്‍ഡര്‍), അബ്ദുര്‍റഹ്മാന്‍ വടക്കിനകത്ത് – സ്വത (ഗ്ലാസ് ടംബ്ലര്‍), അബ്ദുര്‍റഹ്മാന്‍ വയറകത്ത് – സ്വത (ടെലിവിഷന്‍), അബ്ദുര്‍റഹ്മാന്‍ വരിക്കോട്ടില്‍ – സ്വത (ടെലിഫോണ്‍), വി അബ്ദുര്‍റഹ്മാന്‍ – എല്‍ ഡി എഫ് സ്വതന്ത്രന്‍ (കപ്പും സോസറും), ബിന്ദു എം കെ- സ്വതന്ത്ര (അലമാര).
തൃശൂര്‍
സി എന്‍ ജയദേവന്‍ (എല്‍ ഡി എഫ്) നെല്‍ക്കതിരും അരിവാളും, അഡ്വ. എ ജയറാം (ബി എസ് പി) ആന, കെ പി ധനപാലന്‍ (യു ഡി എഫ്) കൈപത്തി, കെ പി ശ്രീശന്‍ (ബി ജെ പി) താമര, ഹാജി മൊയ്തീന്‍ ഷാ (ജനതാദള്‍ യു) അമ്പ്, കെ ശിവരാമന്‍ (സി പി ഐ എം എല്‍ റെഡ് സ്റ്റാര്‍) വാള്‍, സാറാ ജോസഫ് (ആം ആദ്മി പാര്‍ട്ടി) ചൂല്‍, കെ പി സുഫീറ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) സീലിംഗ് ഫാന്‍, സോമന്‍ പിള്ള (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി) ഗ്യാസ് സിലിന്‍ഡര്‍, ജാസ്മിന്‍ ഷാ (സ്വത)മെഴുകുതിരികള്‍, ജിജു ചീനിക്കല്‍ (സ്വത) ടെലിവിഷന്‍, എം എന്‍ കുട്ടി (സ്വത) ബാറ്ററി ടോര്‍ച്ച്, ടി എല്‍ സന്തോഷ് (സ്വത), ഗ്ലാസ് ടംബ്ലര്‍, മണിയങ്ങാട്ടില്‍ സുകുമാരന്‍ (സ്വത) ഓട്ടോറിക്ഷ..
പാലക്കാട്
എം ബി രാജേഷ് -എല്‍ ഡി എഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം), ശോഭാ സുരേന്ദ്രന്‍-ബി ജെ പി (താമര), ഹരി അരുമ്പില്‍-ബി എസ് പി (ആന), അബൂബക്കര്‍ സിദ്ദിഖ് -ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (പൂക്കളും പുല്ലും), ഇ എസ് ഖാജാഹുസൈന്‍-എസ് ഡി പി ഐ (സീലിംഗ് ഫാന്‍), ബി പത്മനാഭന്‍-ആം ആദ്മി പാര്‍ട്ടി (ചൂല്‍), രാജേഷ് എസ്-സ്വന്ത്ര (വില്ലും അമ്പും), തെന്നിലാപുരം രാധാകൃഷ്ണന്‍ -വെല്‍ഫെയര്‍ പാര്‍ട്ടി (ഗ്യാസ് സിലിന്‍ഡര്‍), എം പി വീരേന്ദ്രകുമാര്‍-യു ഡി എഫ് (മോതിരം), അഭിമോദ്-സ്വത.(ബ്രഡ്), പ്രദീപ്-സ്വത (കത്രിക), സി കെ രാമകൃഷ്ണന്‍-സ്വത.(ബ്ലാക്ക് ബോര്‍ഡ്), വീരേന്ദ്രകുമാര്‍ ഒ പി -സ്വത (ഷട്ടില്‍), ശ്രീജിത്ത്-സ്വത. (ടെലിവിഷന്‍), വി എസ് ഷാനവാസ്-സ്വത. (തയ്യല്‍ മെഷീന്‍)
ആലത്തൂര്‍
പ്രേമകുമാരി-ബി എസ് പി (ആന), പി കെ ബിജു-എല്‍ ഡി എഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം), ഷാജുമോന്‍ വട്ടേക്കാട്-ബി ജെപി (താമര), ഷീബ-യു ഡി എഫ് (കൈ), കൃഷ്ണന്‍ എരഞ്ഞിക്കല്‍-എസ് ഡി പി ഐ (സീലിംഗ് ഫാന്‍), ആല്‍ബിന്‍ എം യു -സ്വത. (ഗ്ലാസ് ടംബ്ലര്‍), കൃഷ്ണന്‍കുട്ടി വി.-സ്വത(ടെലിവിഷന്‍), ആര്‍ ബിജു-സ്വത (ഷട്ടില്‍), എ ബിജു-സ്വത (കത്രിക), കെ ബിജു-സ്വത (അലമാര), വിജയന്‍ അമ്പലക്കാട്-സ്വത. (ബ്ലാക്ക് ബോര്‍ഡ്), കെ എസ് വേലായുധന്‍-സ്വത. (ഗ്യാസ് സിലിന്‍ഡര്‍).
കോഴിക്കോട്
സി കെ പത്മനാഭന്‍ – ബി ജെ പി (താമര) എം കെ രാഘവന്‍ – യു ഡി എഫ് (കൈപത്തി) എ വിജയരാഘവന്‍ – എല്‍ ഡി എഫ് (ചുറ്റികയും അരിവാളും നക്ഷത്രവും) കെ പി വേലായുധന്‍ – ബി എസ് പി (ആന) മുസ്തഫ കൊമ്മേരി – എസ് ഡി പി ഐ (സീലിംഗ് ഫാന്‍) കെ പി രതീഷ് – ആം ആദ്മി (ചൂല്‍) തൃശൂര്‍ നസീര്‍ – സ്വത (നാളികേരം) എന്‍ പി പ്രതാപ്കുമാര്‍ – സ്വത. ആര്‍ എം പി (ഗ്ലാസ് ടംബ്ലര്‍) മുഹമ്മദ് റിയാസ് – സ്വത (തൊപ്പി) എം രാഘവന്‍ – സ്വത (ഷട്ടില്‍) വി എം രാഘവന്‍ – സ്വത (ഓട്ടോറിക്ഷ) എം വിജയരാഘവന്‍ – സ്വത (ടേബിള്‍ ലാംപ്) കെ വിജയരാഘവന്‍ – സ്വത (പട്ടം)
വടകര
മുല്ലപ്പള്ളി രാമചന്ദ്രന്‍ – യു ഡി എഫ് (കൈ) ശശീന്ദ്രന്‍ – ബി എസ് പി (ആന) എ എന്‍ ശംസീര്‍ – എല്‍ ഡി എഫ് (ചുറ്റികയും അരിവാളും നക്ഷത്രവും) വി കെ സജീവന്‍ – ബി ജെ പി (താമര) പി അബ്ദുല്‍ ഹമീദ് – എസ് ഡി പി ഐ (സീലിംഗ് ഫാന്‍) അലി അക്ബര്‍ – ആം ആദ്മി (ചൂല്‍) എ എം സ്മിത – സി പി ഐ എം എല്‍ (ഈര്‍ച്ചവാള്‍) ആറ്റുവെപ്പില്‍ കുഞ്ഞിക്കണ്ണന്‍ – സ്വത (ഓട്ടോറിക്ഷ) പി കുമാരന്‍കുട്ടി – സ്വത. ആര്‍ എം പി (ഗ്ലാസ് ടംബ്ലര്‍) എ പി ശംസീര്‍ – സ്വത (വിസില്‍) പി ശറഫുദീന്‍ – സ്വത (ടെലിവിഷന്‍)
കണ്ണൂര്‍
എം അബ്ദുല്ല ദാവൂദ്- ബി എസ് പി (ആന) പി സി മോഹനന്‍ മാസ്റ്റര്‍-ബി ജെ പി (താമര) പി കെ ശ്രീമതി- എല്‍ ഡി എഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം) കെ സുധാകരന്‍- യൂ ഡി എഫ്(കൈ) പി പി അബൂബക്കര്‍-സി പി ഐ എം എല്‍ (ഈര്‍ച്ചവാള്‍) കെ കെ അബ്ദുല്‍ ജബ്ബാര്‍- എസ് ഡി പി ഐ (സീലിംഗ് ഫാന്‍) ശശീധരന്‍ കെ വി- അം ആദ്മി (ചൂല്‍) പി ടി മോഹനന്‍- സ്വത. (ടെലിവിഷന്‍) ശ്രീമതി കുത്തലത്ത്- സ്വത (മോതിരം) കെ സുധാകരന്‍- സ്വത (ഗ്ലാസ് ടംബ്ലര്‍) കെ സുധാകരന്‍- സ്വത(ഷട്ടില്‍)
കാസര്‍കോട്
പി കരുണാകരന്‍ – എല്‍ ഡി എഫ് ( ചുറ്റിക അരിവാള്‍ നക്ഷത്രം), അഡ്വ. ബശീര്‍ ആലടി – ബി എസ് പി (ആന), അഡ്വ. ടി. സിദ്ദിഖ് – യുഡിഎഫ് (കൈ), കെ. സുരേന്ദ്രന്‍ – ബിജെപി (താമര), എന്‍ യു അബ്ദുല്‍ സലാം – എസ് ഡി പി ഐ (സീലിംഗ് ഫാന്‍), അബ്ബാസ് മുതലപ്പാറ- ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (പൂക്കളും പുല്ലും), അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ – ആം ആദ്മി പാര്‍ട്ടി (ചൂല്), അബൂബക്കര്‍ സിദ്ദിഖ് – സ്വത. (ടെലിവിഷന്‍), കെ കെ അശോകന്‍ – സ്വത (ഗ്ലാസ് ടംബ്ലര്‍), ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍- സ്വത. (ഓട്ടോറിക്ഷ) , കരുണാകരന്‍ കളിപുരയില്‍ – സ്വത. (സ്‌റ്റെതസ്‌കോപ്പ്), കരുണാകരന്‍ പയങ്ങപ്പാടന്‍ – സ്വത. (മോതിരം), കെ. മനോഹരന്‍ – സ്വത. (ഷട്ടില്‍) , പി കെ രാമന്‍ – സ്വത. (മേശ).
ആലപ്പുഴ
സി ബി ചന്ദ്രബാബു (എല്‍ ഡി എഫ്) അരിവാള്‍ ചുറ്റിക നക്ഷത്രം, പി വി നടേശന്‍ (ബി എസ് പി) ആന, കെ സി വേണുഗോപാല്‍ (യു ഡി എഫ്) കൈപത്തി, പ്രൊഫ. എ വി താമരാക്ഷന്‍ (ആര്‍ എസ് പി (ബി)) ഗ്യാസ് സിലിന്‍ഡര്‍, തുളസീധരന്‍ പള്ളിക്കല്‍ (എസ് ഡി പി ഐ) സീലിംഗ് ഫാന്‍, അഡ്വ. എ എ ബിന്ദു-സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി-ഗ്ലാസ് ടംബ്ലര്‍, ഡി മോഹനന്‍ (ആംആദ്മി) ചൂല്‍, ചന്ദ്രബാബു ജി (സ്വത), പ്ലേറ്റ് സ്റ്റാന്‍ഡ്, ജയചന്ദ്രന്‍ സരസമ്മ(സ്വത) തൂലികയും സൂര്യ രശ്മിയും, എം എം പൗലോസ് സ്വത)ബാറ്ററി ടോര്‍ച്ച്, എസ് ബി ബഷീര്‍ (സ്വത) കുടം, ടി എസ് ബാലകൃഷ്ണന്‍ (സ്വത) ടെലിവിഷന്‍, പി സി വേണുഗോപാല്‍ (സ്വത) കാരറ്റ്,
കോട്ടയം
ജോസ് കെ മാണി (യു ഡി എഫ്) രണ്ടില, അഡ്വ. മാത്യു ടി തോമസ് (എല്‍ ഡി എഫ്) നെല്‍ക്കറ്റയേന്തിയ കര്‍ഷക സ്ത്രീ, ശ്രീനി കെ ജേക്കബ് ( ബി എസ് പി) ആന, അഡ്വ. അനില്‍ അക്കര (ആംആദ്മി) ചൂല്‍, എന്‍ കെ ബിജു സോഷ്യലിസ്റ്റ് കമ്മ്യൂനിസിറ്റ് പാര്‍ട്ടി (ഗ്ലാസ് ടംബ്ലര്‍) ശശികുട്ടന്‍ വാകത്താനം (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍കിസിസ്റ്റ് ലെനിനിസ്റ്റ്) ഈര്‍ച്ച വാള്‍, റോയ് അറക്കല്‍ (എസ് ഡി പി ഐ) സീലിംഗ് ഫാന്‍, ജയിംസ് ജോസഫ് (സ്വത)ടെലിവിഷന്‍, അഡ്വ. നോബിള്‍ മാത്യു (സ്വത) ഓട്ടോറിക്ഷ, പ്രവീണ്‍ കെ മോഹന്‍ (സ്വത) കുടം, രതീഷ് പെരുമല്‍ (സ്വത)ചെരുപ്പ്,
ചാലക്കുടി
അഡ്വ. ബി ഗോപാലകൃഷ്ണന്‍ (ബി ജെ പി) താമര, പി സി ചാക്കോ (യു ഡി എഫ്) കൈപ്പത്തി, ഇന്നസെന്റ് (എല്‍ ഡി എഫ് സ്വത.) കുടം, എം ജി പുരുഷോത്തമന്‍ (ബി എസ് പി) ആന, അന്നമ്മ ജോയ് (തൃണമൂല്‍ കോണ്‍ഗ്രസ്) പൂവും പുല്ലും, കെ അംബുജാക്ഷന്‍ (വെല്‍ഫയര്‍ പാര്‍ട്ടി) ഗ്യാസ് സിലിന്‍ഡര്‍, ജയന്‍ കോന്നിക്കര (സി പി എം എല്‍) ഈര്‍ച്ചവാള്‍, കെ എന്‍ നൂറുദ്ദീന്‍ (ആംആദ്മി) ചൂല്‍, ശഫീര്‍ മുഹമ്മദ് ( എസ് ഡി പി ഐ)സീലിംഗ്ഫാന്‍, സജി തിരുത്തിക്കുന്നേല്‍ (ശിവസേന) അമ്പും വില്ലും, അബ്ദുല്‍കരീം (ആര്‍ ജെ ഡി) ബാറ്റ്, ജെയ്‌സണ്‍ പാനികുളങ്ങര (സ്വത) ഊന്നുവടി, എടപ്പള്ളി ബഷീര്‍ (എം സി പി ഐ-യു) ഓട്ടോറിക്ഷ, ടി ഡി ബാബുരാജന്‍ (സ്വത.) ടോര്‍ച്ചും ബാറ്ററിയും, വിന്‍സെന്റ് (സ്വത.) ടെലിവിഷന്‍.
വയനാട്
പി ആര്‍ രശ്മില്‍ നാഥ്(ബി ജെ പി) താമര, വാപ്പന്‍( ബി എസ് പി) ആന, എം ഐ ഷാനവാസ് (യു ഡി എഫ്) കൈ, സത്യന്‍ മൊകേരി (എല്‍ ഡി എഫ്) അരിവാള്‍ ചുറ്റിക നക്ഷ്ത്രം, ജലീല്‍ നീലാമ്പ്ര (എസ് ഡി പി ഐ) സീലിംഗ് ഫാന്‍, അഡ്വ. പി പി എ സഗീര്‍ (സ്വത) , സതീശ് ചന്ദ്രന്‍, തൃണമൂല്‍ കോണ്‍ഗ്രസ് (പൂവും പുല്ലും) സാം പി മാത്യു (സ്വത) ഈര്‍ച്ചവാള്‍, റംലമമ്പാട് (സ്വത)ഗ്യാസ് സിലിന്‍ഡര്‍, പി വി അന്‍വര്‍ (സ്വത) കത്രിക, അബ്രഹാം ബെന്‍ഹൂര്‍ (സ്വത) ടെലിവിഷന്‍ , ക്ലീറ്റസ് (സ്വത) മെഴുകുതിരി, സത്യന്‍ താഴമങ്ങാട് (സ്വത) ഷട്ടില്‍, സത്യന്‍ പുത്തന്‍ വീട്ടില്‍ (സ്വത) അലമാര, സിനോജ് എ സി (സ്വത) സ്‌റ്റെതസ്‌കോപ്പ്
എറണാകുളം
കെ വിതോമസ് (യു ഡി എഫ്) കൈപ്പത്തി, എ എന്‍ രാധാകൃഷ്ണന്‍ (ബി ജെ പി) താമര, അനിതാ പ്രതാപ് (ആംആദ്മി) ചൂല്‍, ഡോ. ക്രിസ്റ്റി ഫര്‍ണാണ്ടസ് (ഇടതു സ്വത.) ടെലിവിഷന്‍, കെ സി കാര്‍ത്തികേയന്‍ (ബി എസ് പി) ആന, എം കെ കൃഷ്ണന്‍കുട്ടി (സി പി എം എല്‍) ഈര്‍ച്ചവാള്‍, പി ഡി ചന്ദ്രബാബു (എസ് ആര്‍ പി) ടെലിഫോണ്‍, ഡെന്‍സില്‍ മെന്‍ഡസ് (ജെ ഡി യു) അമ്പ്, സുല്‍ഫിക്കര്‍ അലി (എസ് ഡി പി ഐ) സീലിംഗ്ഫാന്‍, അനില്‍കുമാര്‍ (സ്വത.) ഗ്യാസ് സിലിന്‍ഡര്‍, കി ഷോര്‍ (സ്വത.) ഷട്ടില്‍, ജോനോജോണ്‍ ബേബി (ഇന്ത്യന്‍ഗാന്ധിയന്‍ പാര്‍ട്ടി) ഐസ്‌ക്രീം, എന്‍ ജെ പയസ് (എം സി പി ഐ-യു) ഓട്ടോറിക്ഷ, കെ വി ഭാസ്‌കരന്‍ (സ്വത.) കുടം, രജനീഷ് ബാബു (ക്യാമറ), അഡ്വ. രാധാകൃഷ്ണന്‍ (ആര്‍ ജെ ഡി) ബാറ്റ്.
ഇടുക്കി
അഡ്വ. ഡീന്‍കൂര്യാക്കോസ് (യു ഡി എഫ്) കൈപ്പത്തി, സാബുവര്‍ഗീസ് (ബി ജെ പി) താമര, ജോയ്‌സ്‌ജോര്‍ജ് (ഇടതുസ്വത) ടോര്‍ച്ചും ബാറ്ററിയും, ടി കെ ടോമി (സി പി എം എ എല്‍) ഈര്‍ച്ചവാള്‍, മുഹമ്മദ് ശറഫുദ്ദീന്‍ (എസ് ഡി പി ഐ) സീലിംഗ് ഫാന്‍, സില്‍വി സുനില്‍ (ആം ആദ്മി)ചൂല്‍, അനീഷ് മറയില്‍ (സ്വത.) കുടം, ജെയിംസ് ജോസഫ് (സ്വത.) കത്തുപെട്ടി, ജോയ്‌സ്‌ജോര്‍ജ് (സ്വത.) ടെലിവിഷന്‍, ജോയ്‌സ്‌ജോര്‍ജ് (സ്വത.) തേങ്ങ, പി സി ജോളി (സ്വത.) ഗ്യാസ് സിലിന്‍ഡര്‍, ബിജുജോസഫ്(കേരള ജനപക്ഷം) ഓട്ടോറിക്ഷ, അഡ്വ. ചിറ്റൂര്‍ രാമചന്ദ്രന്‍ (സ്വത.) മേശവിളക്ക്, ഷോബി ജോസഫ്് (സ്വത.) മെഴുകുതിരി, സോമിനിപ്രഭാകരന്‍ (സ്വത.) പ്രഷര്‍കുക്കര്‍.
പത്തനംതിട്ട
ആന്റോ ആന്റണി-യു ഡി എഫ്-കൈപ്പത്തി, എം ടി രമേശ് -ബി ജെ പി-താമര, അഡ്വ. പീലിപ്പോസ് തോമസ് (എല്‍ ഡി എഫ് സ്വത) ഓട്ടോറിക്ഷ, സലീന പ്രക്കാനം-ബി എസ് പി ആന, ഏലിയമ്മ വര്‍ഗീസ്-തൃണമൂല്‍ കോണ്‍ഗ്രസ് പുല്ലും പുഷ്പവും, മന്‍സൂര്‍ തെങ്ങണ-എസ് ഡി പി ഐ സീലിംഗ് ഫാന്‍, എസ് രാധാമണി-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ്. ഗ്ലാസ് ഡംബ്ലര്‍, സാബുകുട്ടി േേജായ് (സ്വത)ബാറ്റ്, അജിത്കുമാര്‍ കെ കെ (സ്വത)ബാറ്റ്‌സ്മാന്‍, പീലിപ്പോസ് (സ്വത) ക്യാമറ, പുഷ്പാംഗദന്‍ ടി കെ (സ്വത) മോതിരം, മാത്യു പാറെ (സ്വത)കത്രിക, എസ് രാധാകൃഷ്ണന്‍ (സ്വത) ചെരുപ്പ്, ലളിത മലയാലപ്പുഴ(സ്വത) വയലിന്‍, ഷില്‍വിന്‍ കോട്ടക്കകം (സ്വത) ഷട്ടില്‍, സന്തോഷ്‌കുമാര്‍ സ്വത(ടെലിവിഷന്‍)
മാവേലിക്കര
അഡ്വ. പി കെ ജയകൃഷ്ണന്‍ (ബി എസ് പി) ആന, അഡ്വ പി സുധീര്‍ (ബി ജെ പി) താമര, ചെങ്ങറ സുരേന്ദ്രന്‍ (എല്‍ ഡി എഫ്) അരിവാള്‍ നെല്‍ക്കതിര്‍, കൊടിക്കുന്നില്‍ സുരേഷ് (യു ഡി എഫ്) കൈ, ജ്യോതിഷ് പെരുമ്പിലാക്കല്‍ (എസ് ഡി പി ഐ) സീലിംഗ് ഫാന്‍, ശശികല കെ എസ് (സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) ഗ്ലാസ് ടംബ്ലര്‍, എന്‍ സദാനന്ദന്‍ (ആംആദ്മി) ചൂല്‍, പിറവന്തൂര്‍ ശ്രീധരന്‍ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി) ക്യാമറ, പുളിക്കല്‍ സുരേന്ദ്രന്‍ (സ്വത) ഡിഷ് ആന്റിന.