പ്രേമചന്ദ്രന് മണ്‍വെട്ടിയും മണ്‍കോരിയും ചിഹ്നമായി ഉപയോഗിക്കാം

Posted on: March 26, 2014 4:00 pm | Last updated: March 26, 2014 at 4:09 pm
SHARE

rsp

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന് തന്റെ തെരെഞ്ഞെടുപ്പ് ചിഹ്നമായി മണ്‍വെട്ടിയും മണ്‍കോരിയും ഉപയോഗിക്കാമെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ആര്‍ എസ് പി ബംഗാള്‍ ഘടകം ഇക്കാര്യം സമ്മതിച്ചതോടെയാണ് ആശങ്കകള്‍ നീങ്ങിയത്. ഇതുസംബന്ധിച്ച നിര്‍ദേശം കമ്മീഷന്‍ കൊല്ലം കലക്ടര്‍ക്ക് കൈമാറി.

നേരത്തെ ആര്‍ എസ് പിയുടെ ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിക്കുമെതിരെ എല്‍ ഡി എഫാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ബംഗാള്‍ ഘടകത്തിന്റെ അനുമതിയില്ലാതെയാണ് ചിഹ്നം ഉപയോഗിക്കുന്നതെന്ന് കാണിച്ചാണ് സി പി എം നേതാവ് പി രാജേന്ദ്രന്‍ വരണാധികാരിക്ക് പരാതി നല്‍കിയത്.