Connect with us

Malappuram

പൊന്മുണ്ടം പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഏര്‍പ്പെടുത്തണമെന്ന്

Published

|

Last Updated

കല്‍പകഞ്ചേരി: പൊതുജനാരോഗ്യ സംരക്ഷണത്തിനായി പൊന്മുണ്ടം ഗ്രാമ പഞ്ചായത്തില്‍ സ്ഥിരം ശാസ്ത്രീയ മാലിന്യ സംസ്‌കരണ പദ്ധതിക്ക് സംവിധാനം ഒരുക്കാന്‍ ഭരണ സമിതി അധിക്യതര്‍ തയ്യാറാകണമെന്ന് ആവശ്യം.
ഏറെ വര്‍ഷങ്ങളായി പഞ്ചായത്തില്‍ തുടര്‍ന്ന് പോരുന്ന അശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതിക്കെതിരെ വിവിധ ഭാഗങ്ങളിലുള്ള പഞ്ചായത്ത് നിവാസികള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണിത്.
നിലവില്‍ ഇത്തരം സംവിധാനത്തിന്റ് അപര്യാപ്തത കാരണം വ്യാപാരികളും പൊതുജനങ്ങളും പൊറുതിമുട്ടിയിരിക്കുകയാണ്. പഞ്ചായത്തിലെ പ്രധാന വാണിജ്യ സിരാകേന്ദ്രമായ വൈലത്തൂരില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്ത് പരിധിയില്‍പെട്ട വ്യത്യസ്ഥ സ്ഥലങ്ങളിലെ സ്വകാര്യ വ്യക്തികളുടെ ഉപയോഗ ശൂന്യമായ കിണറുകളിലും കുളങ്ങളിലും കുഴികളിലും കൊണ്ട് വന്ന് തള്ളി ഇതിന് മുകളില്‍ മണ്ണിട്ട് നികത്തുകയാണ് ചെയ്യുന്നത്.
ഇത് കാരണം മഴക്കാലത്ത് ഇതിന് സമീപത്തെ വീടുകളിലെ കിണറുകളും മറ്റു ജലസ്രോതസുകളും മലിനമാകാന്‍ ഇടയായിത്തീരുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മാലിന്യം തള്ളുന്നതിനെതിരെ പ്രദേശത്തുള്ളവര്‍ക്കുള്ള അമര്‍ഷം അധിക്യതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മാലിന്യ സംസ്‌കരണത്തിനായി അന്നത്തെ പഞ്ചായത്ത് ഭരണ സമിതി വൈലത്തൂര്‍ മാര്‍ക്കറ്റ് പരിസരത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ തകരാറിലാകുകയും പിന്നീട് പ്രവര്‍ത്തന യോഗ്യമാക്കാത്തതിനാല്‍ ഏറെ കാലം ഈ ഭാഗത്ത് ഇത് നോക്കുകുത്തിയായി കിടന്നു. ഇതിന് ശേഷം മാര്‍ക്കറ്റ് നവീകരണത്തിന്റ് ഭാഗമായി ഇത് പൊളിച്ച് നീക്കം ചെയ്യുകയായിരുന്നു.

Latest