Connect with us

National

ലോക്‌സഭ: കോണ്‍ഗ്രസിന്റെ അഞ്ചാം സ്ഥാനാര്‍ത്ഥിപ്പട്ടികയായി

Published

|

Last Updated

ന്യൂഡല്‍ഹി: പതിനാറാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. പുതിയ പട്ടികയില്‍ 26 സ്ഥാനാര്‍ത്ഥികളാണുള്ളത്.

അമൃത്സറില്‍ പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റിലിയാണ് സിംഗിന്റെ പ്രധാന എതിരാളി. സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ പാട്യാലയില്‍ നിന്നും മത്സരിക്കുന്നുണ്ട്.
അതേസമയം അഞ്ചാംഘട്ട കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്കെതിരെ ആര് മത്സരിക്കും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Latest