അവസാന പന്തില്‍ സിംബാബ്‌വെക്ക് ജയം

Posted on: March 20, 2014 12:49 am | Last updated: March 20, 2014 at 12:49 am
SHARE

181933ധാക്ക: ഹോളണ്ടിനെതിരെ അവസാന പന്തില്‍ അഞ്ച് വിക്കറ്റിന്റെ ജയം പിടിച്ചെടുത്ത് സിംബാബ്‌വെ ട്വന്റി20 ലോകകപ്പ് സൂപ്പര്‍ ടെന്‍ യോഗ്യതാ സാധ്യത നിലനിര്‍ത്തി. സ്‌കോര്‍: ഹോളണ്ട് അഞ്ച് വിക്കറ്റിന് 140. സിംബാബ്‌വെ അഞ്ച് വിക്കറ്റിന് 146. ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ ടെയ്‌ലര്‍ (49) തിളങ്ങി. സിക്‌സറടിച്ച് ജയമുറപ്പിച്ച് സിബാന്‍ഡയും താരമായി. നാളെ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ യു എ ഇയാണ് എതിരാളി.
അതേ സമയം, അയര്‍ലാന്‍ഡ് തുടരെ രണ്ടാം ജയം നേടി ഗ്രൂപ്പില്‍ മുന്നിലെത്തി. യു എ ഇയെ 21 റണ്‍സിന് തോല്‍പ്പിച്ചാണ് ഐറിഷ് പട കുതിപ്പ് തുടര്‍ന്നത്.