മനീഷ് തിവാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: March 15, 2014 9:32 pm | Last updated: March 15, 2014 at 9:45 pm

maneesh tiwariന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയും കോണ്‍ഗ്രസ് വക്താവുമായ മനീഷ് തിവാരിയെ ഹൃദയസംബന്ധമായ അസുഖം കാരണം ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചുദിവസങ്ങളായി തിവാരി അസുഖബാധിതനായിരുന്നു എന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വക്താവായ മനീഷ് തിവാരി, കോണ്‍ഗ്രസിന്റെ നിലപാടുകള്‍ മാധ്യമങ്ങളെ അറിയിക്കുന്നതില്‍ പ്രധാനിയാണ്. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് അദ്ദേഹം.