ക്യൂബന്‍ വിപ്ലവ വനിത മെല്‍ബ ഫെര്‍ണാണ്ടസ് അന്തരിച്ചു

Posted on: March 11, 2014 11:19 pm | Last updated: March 11, 2014 at 11:29 pm
SHARE

ഹവാന: ക്യൂബന്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വനിതാ പോരാളി മെല്‍ബ ഹെര്‍ണാണ്ടസ് (92) അന്തരിച്ചു. 1953ലെ കമ്യൂണിസ്റ്റ് വിപ്ലവത്തില്‍ ഫിദല്‍ കാസ്‌ട്രോക്കൊപ്പം പ്രവര്‍ത്തിച്ച രണ്ട് വനിതകളില്‍ ഒരാളാണ് മെല്‍ബ. പ്രമേഹ സംബന്ധിയായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ഇവര്‍.
1921 ജൂലൈ 28 നാണ് മെല്‍ബയുടെ ജനനം. ക്യൂബന്‍ സ്വേച്ഛാധിപതി ഫുല്‍ജെന്‍കിയോ ബാറ്റിസ്റ്റയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കാസ്‌ട്രോക്കൊപ്പം വിഖ്യാതമായ മോണ്‍കാഡ ബറാക്‌സ് കലാപത്തില്‍ ഹെര്‍ണാണ്ടസ് പങ്കെടുത്തു. നൂറിലേറെ പോരാളികള്‍ ആണ് ഇവര്‍ക്ക് പിന്നില്‍ അണിനിരന്നത്.