ഈജിപ്തില്‍ ബസ് അപകടം; 25 മരണം

Posted on: March 11, 2014 11:23 pm | Last updated: March 11, 2014 at 11:23 pm
SHARE

കൈറോ: ഈജിപ്തില്‍ ബസപകടത്തില്‍ 25 പേര്‍ മരിച്ചു. സീനായ് ഉപദ്വീപിലാണ് സംഭവം. മൂന്ന് കുട്ടികളും നാല് പോലീസുദ്യോഗസ്ഥരും രണ്ട് സൈനികരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബസ് ഡ്രൈവറടക്കം 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ സൂയസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ നാലിനാണ് സംഭവം. സിനായിയുടെ തെക്ക് ഭാഗത്ത് നിന്ന് സൗറയിലെ നൈല്‍ ഡെല്‍റ്റായിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ഒയോണില്‍ വെച്ച് നിര്‍മാണ സാമഗ്രികളുമായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബസ് ഡ്രൈവര്‍ ഫാത്തി ശഫീഖ് പറയുന്നത് ഇങ്ങനെ. ബസ് ഒയോണില്‍ എത്തിയപ്പോള്‍ എതിരെ വന്ന കാറിന്റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചത് കാരണം ഒന്നും കാണാന്‍ കഴിഞ്ഞില്ല. നേരെ വന്ന കാറിനെ ഒഴിവാക്കുന്നതിനായി പെട്ടെന്ന് ബസ് റോഡരികിലേക്ക് ഇറക്കുകയായിരുന്നു. തുടര്‍ന്നാണ് ബസില്‍ ഇടിച്ചതെന്നും അധികൃതര്‍ പറയുന്നു.