Connect with us

Gulf

അല്‍ ഐന്‍ മൃഗശാല 17 മൃഗങ്ങളെ സ്വീകരിച്ചു

Published

|

Last Updated

അല്‍ ഐന്‍: ബഹ്‌റൈനിലെ അല്‍ അറീന്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ നിന്നും 17 മൃഗങ്ങളെ സ്വീകരിച്ചതായി അല്‍ ഐന്‍ മൃഗശാല അധികൃതര്‍ വ്യക്തമാക്കി. വംശനാശ ഭീഷണി നേരിടുന്ന ഡമാസ് ഗസല്ലെ, അറേബ്യന്‍ ഓറിക്‌സ്, സിമിറ്റാര്‍-ഹോണ്‍ഡ് ഓറിക്‌സ്, അറേബ്യന്‍ സാന്റ് ക്യാറ്റ്, അറേബ്യന്‍ ചെന്നായ, ആഫ്രിക്കന്‍ ആമ തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടും. ഇരു മൃഗശാലകള്‍ക്കും ഇടയില്‍ ജീവികളെ കൈമാറുന്നതിന്റെ ഭാഗമായാണ് മൃഗങ്ങളെ സ്വീകരിച്ചത്.
നാലു ദിവസം ഇവയെ സന്ദര്‍ശകര്‍ക്ക് കാണാന്‍ സാധിക്കും. പിന്നീട് അല്‍ അറീന്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിലേക്ക തിരിച്ചു കൊണ്ടുപോകും. അല്‍ ഐന്‍ മൃഗശാലയില്‍ നിന്നും 34 മൃഗങ്ങളെ അല്‍ അറീനിലേക്കും കൊണ്ടുപോകുന്നുണ്ട്. ഇവയെയും നിശ്ചിത ദിവസത്തിന് ശേഷം തിരിച്ചെത്തിക്കും.
മതിയായ വൈദ്യപരിശോധനക്ക് ശേഷമാണ് മൃഗങ്ങളെ രണ്ടു മൃഗശാലകളും പരസ്പരം കൈമാറുന്നതെന്ന് സൂ ആന്‍ഡ് അക്വാറിയം പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗാനിം അല്‍ ഹജേരി വ്യക്തമാക്കി. അല്‍ ഐന്‍ മൃഗശാല രാജ്യാന്തര മൃഗസംരക്ഷണ പരിപാടിയില്‍ കാര്യക്ഷമായി പങ്കെടുക്കുന്ന സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു.