നാരങ്ങ ചെടികളില്‍ പൂക്കാലം

Posted on: March 7, 2014 6:00 pm | Last updated: March 7, 2014 at 6:50 pm
SHARE

മസ്‌കത്ത്: രാജ്യത്തെ തോട്ടങ്ങളില്‍ നാരങ്ങയുടെ നറുമണം പരത്തി ചെടികള്‍ പൂത്തു. വിടര്‍ന്ന പുഷ്പങ്ങള്‍ പരത്തുന്ന സുഗന്ധം അപൂര്‍വ അനുഭവമാണ്. കൃഷിയിടങ്ങളില്‍ വ്യാപകമായി പരിപാലിക്കുന്ന നാരങ്ങ മരങ്ങളാണ് കായ്ക്കുന്നതിനു മുമ്പായി പുഷ്പിച്ചരിക്കുന്നത്. ചെറുതും വലുതമായി നാരങ്ങ മരങ്ങള്‍ക്ക് ഇപ്പോള്‍ പൂക്കാലമാണ്. സ്വദേശികള്‍ സ്വന്തമായി കൃഷി ചെയ്ത് മാര്‍ക്കറ്റുകളിലും വഴിയോര വിപണികളിലും നേരിട്ടു കൊണ്ടു വന്നു വില്‍പന നടത്തുന്ന ഓറഞ്ച് ഇനത്തില്‍ പെടുന്ന പഴ വര്‍ഗവും ചെറു നാരങ്ങയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമൃദ്ധമായി വളരുന്നുണ്ട്.