Connect with us

Malappuram

പോലീസ് സ്‌റ്റേഷന്‍ അക്രമം: സി പി എം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Published

|

Last Updated

വളാഞ്ചേരി: പോലീസ് സ്‌റ്റേഷന്‍ അക്രമിച്ച കേസില്‍ അറസ്റ്റിലായ സി പി എം പ്രവര്‍ത്തകരെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. സി ഐ ടി യുടെ ജില്ലാ സെക്രട്ടറി കെ രാമദാസ്, സി പി എം വളാഞ്ചേരി ഏരിയാ സെക്രട്ടറി പി കെ രാജീവ്, വളാഞ്ചേരി ലോക്കല്‍കമ്മിറ്റി സെക്രട്ടറി ടി പി രഘുനാഥ്, സി ഐ ടി യു ഏരിയാ സെക്രട്ടറി കെ എം ഫിറോസ് ബാബു, കെ ടി യാസര്‍ അറാഫത്ത് എന്നിവരെയാണ് തിരൂര്‍ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ ്‌ചെയ്തത്.
മാരകായുധങ്ങളുമായി സംഘം ചേര്‍ന്നു പോലീസിനെ അക്രമിച്ചു മുറിവേല്‍പ്പിക്കുക, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക, പൊതുമുതല്‍ നശിപ്പിക്കുക, അസഭ്യ വാക്കുകള്‍ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.കണ്ടാലറിയാവുന്ന 45 പേര്‍ക്കെതിരെയും ഇതെ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പോലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തതിനു കണ്ടാലറിയാവുന്ന 30ഓളം പേര്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകന്റെ ക്യാമറ നശിപ്പിച്ച പരാതിയില്‍ മറ്റ് 20പേര്‍ക്കെതിരെയും പോലീസ് കെസെടുത്തു. ആശുപത്രിയില്‍ ചികിത്സക്കെത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണാഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസ് കസ്്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചുവെന്ന് ആരോപിച്ചാണു സി പി എം പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ ഉപരോധിച്ചത്. ഇതിനിടെ മാല മോഷണം പോയ കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് എടയൂര്‍ സ്വദേശി ബശീറി(31)നെതിരെ പോലീസ് കേസെടുത്തു കോടതിയില്‍ ഹാജരാക്കി.

Latest