അമൃതാനന്ദമയി മഠത്തിനെതിരെ മൊഴി നല്‍കണമെന്ന് ഗെയ്‌ലിനോട് പൊലീസ്

Posted on: March 2, 2014 3:15 pm | Last updated: March 3, 2014 at 7:23 am

Amma_Gail-Tredwellകൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട്  മൊഴി നല്‍കാന്‍ ഓസ്‌ട്രേലിയന്‍ സ്വദേശിനി ഗെയ്ല്‍ ട്രെഡ്‌വെല്ലിനോട് പോലീസ് ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി പൊലീസാണ് ഇ മെയില്‍ വഴി സന്ദേശം അയച്ചത്. ആരോപണങ്ങളെ കുറിച്ച് നേരിട്ടോ രേഖാമൂലമോ മൊഴി നല്‍കണമെന്നാണ് ആവശ്യം.

ആശ്രമത്തില്‍ അന്തേവാസി ആയിരിക്കെ താന്‍ ലൈംഗികപീഡനത്തിന് ഇരയായെന്ന് ഉള്‍പ്പെടെ വെളിപ്പെടുത്തി ട്രെഡ്‌വെല്‍ എഴുതിയ പുസ്തകം (Read: അമൃതാനന്ദമയി മഠത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി പുസ്തകം ) വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാ അമൃതാനന്ദ മയിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്താണ്.