ടി പി വധം: കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് വി എസ് കത്ത് നല്‍കി

Posted on: February 28, 2014 5:59 pm | Last updated: March 1, 2014 at 7:21 am

vsതിരുവനന്തപുരം: ടി പി വധക്കേസില്‍ പാര്‍ട്ടിയുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വി എസ് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് കത്ത് നല്‍കി. കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ലെന്ന് വി എസ് കത്തില്‍ പറയുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടുണ്ട്. കേസില്‍ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെ പാര്‍ട്ടി തള്ളിപ്പറയണമായിരുന്നു.

പി ബി അംഗം പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചത് ശരിയായില്ല. സംസ്ഥാന കമ്മിറ്റിയെ തിരുത്താന്‍ കേന്ദ്ര നേതൃത്വം ഇടപെടണം. ഫായിസിന്റെ ജയില്‍ സന്ദര്‍ശനത്തെ കുറിച്ച് പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുകയായിരുന്നു. തെറ്റ് തിരുത്താന്‍ വേണ്ടിയാണ് കാര്യങ്ങള്‍ തുറന്നുപറയുന്നത്. അത് വിഭാഗീയതയോ അച്ചടക്ക ലംഘനമോ ആയി കാണരുതെന്നും വി എസ് കത്തില്‍ പറയുന്നുണ്ട്.