കസ്തൂരിരംഗന്‍: ഇടുക്കിയിലും വയനാട്ടിലും നാളെ ഹര്‍ത്താല്‍

Posted on: February 28, 2014 12:14 pm | Last updated: February 28, 2014 at 11:59 pm

harthal

കോട്ടയം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് വയനാട് ഇടുക്കി ജില്ലകളിലും കോട്ടയത്തെ നാല് വില്ലേജുകളിലും മലപ്പുറത്തെ മൂന്ന് വില്ലേജുകളിലും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കോട്ടയത്ത് പൂഞ്ഞാര്‍ തെക്കേക്കര, മേലുകാവ്, തീക്കോയി, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

മലപ്പുറത്ത് നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ താലൂക്കുകളിലും ഹര്‍ത്താലിന് ആഹ്വാനമുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.