പ്രദര്‍ശന-വിപണന മേള നടത്തി

Posted on: February 28, 2014 8:41 am | Last updated: February 28, 2014 at 8:41 am

പാലക്കാട്: പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ മേന്മ കലാലയ വിദ്യാര്‍ഥികള്‍ക്ക് ബോധ്യപ്പെടുത്താനും ഉത്പന്നങ്ങളുടെ വിപണി വിപൂലീകരിക്കാനുമായി ജില്ലാ വ്യവസായ കേന്ദ്രവും മേഴ്‌സി കോളേജ് കൊമേഴ്‌സ് വിഭാഗവും ചേര്‍ന്ന് കോളേജ് സെമിനാര്‍ ഹാളില്‍ കെത്തറി വസ്ത്രങ്ങളുടെ പ്രദര്‍ശന-വിപണന മേള നടത്തി.
മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി വി സി കബീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍ ശാന്തകുമാരന്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആലീസ് തോമസ് , കൊമേഴ്‌സ് വിഭാഗം മേധാവി രമ്യ ജോണിന് ആദ്യവില്പന നടത്തി. ആര്‍ട്ടിസ്റ്റ് ബൈജു ദേവ് ഫാഷന്‍ ഷോ ഇല്യൂസ്‌ട്രേഷന്‍ നടത്തി. കേന്ദ്ര കൈത്തറി മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ സ്വാമിനാഥന്‍ ക്ലാസെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കായി കൈത്തറി വസ്ത്രധാരണ മത്സരം, പരസ്യവാചക നിര്‍മ്മാണ മത്സരം എന്നിവ നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എന്‍ കൃഷ്ണകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ പി സത്യപ്രഭ, കെ ചിന്നമ്മാളു പ്രസംഗിച്ചു.