ശൈഖ് മുഹമ്മദ് ഗള്‍ഫുഡ് സന്ദര്‍ശിച്ചു

Posted on: February 27, 2014 6:24 pm | Last updated: February 27, 2014 at 6:24 pm
gulfood (1)
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗള്‍ഫുഡ് സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗള്‍ഫുഡിന്റെ ഭാഗമായി വേള്‍ഡ് ട്രെയ്ഡ് സെന്ററില്‍ സജ്ജമാക്കിയ ഹലാല്‍ ഫുഡ് എക്‌സ്ബിഷനില്‍ സന്ദര്‍ശനം നടത്തി.
19ാ മത് ഗള്‍ഫുഡ് എക്‌സ്ബിഷന്റെ ഭാഗമായാണ് ആദ്യമായി ഹലാല്‍ വേള്‍ഡ് ഫുഡ് എക്‌സ്ബിഷന്‍ എന്ന പേരില്‍ ഹലാല്‍ ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും സംഘടിപ്പിച്ചിരിക്കുന്നത്. ദുബൈ കിരീടാകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും, ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഒപ്പമുണ്ടായിരുന്നു. വിവിധ സ്റ്റാളുകളില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തുകയും ഭക്ഷ്യവസ്തുക്കളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
ഹലാല്‍ വേള്‍ഡ് ഫുഡ് എക്‌സ്ബിഷനില്‍ നൂറു കണക്കിന് രാജ്യാന്തര കമ്പനികളാണ് ഉല്‍പ്പന്നങ്ങളുമായി എത്തിയിരിക്കുന്നതെന്ന് ദുബൈ വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ സി ഇ ഒ ഹിലാല്‍ സയീദ് അല്‍ മാരി ശൈഖ് മുഹമ്മദിന് വിശദീകരിച്ചു. ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, പ്രൊട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലീഫ സയീദ് സുലൈമാന്‍ എന്നിവരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
ലോകത്തുള്ള 100 കോടി മുസ്‌ലിംകങ്ങളെ സംബന്ധിച്ചിടത്തോളം ഈ മേള ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഹലാല്‍ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനത്തിലും വിതരണത്തിലും രാജ്യത്ത് വലിയ സാധ്യതയാണുള്ളത്. ഇസ്‌ലാമിക സമ്പദ്ഘടനയുടെ തലസ്ഥാനമായി വളരുന്ന ദുബൈയെ സംബന്ധിച്ചിടത്തോളം ഹലാല്‍ ഫുഡ് എക്‌സ്ബിഷന്‍ വലിയ കാല്‍വെപ്പാണ്.
ദുബൈയെ എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഒരു എക്‌സിബിഷന്റെ വേദിയാക്കി മാറ്റാനാണ് ആലോചിക്കുന്നത്. നിക്ഷേപത്തിന് ഏറ്റവും പറ്റിയ സാഹചര്യമാണ് ഈ മേഖലയിലുള്ളതെന്നും അല്‍ മാരി പറഞ്ഞു.