സീബ് ഇന്ത്യന്‍ സ്‌കൂളില്‍ വാര്‍ഷികദിനം ആഘോഷിച്ചു

Posted on: February 27, 2014 2:00 pm | Last updated: February 27, 2014 at 2:36 pm

മസ്‌കത്ത്: സീബ് ഇന്ത്യന്‍ സ്‌കൂളില്‍ 12ാം വാര്‍ഷികദിനാഘോഷം സംഘടിപ്പിച്ചു. പ്രൈവറ്റ് സ്‌കൂള്‍ ഡയറക്ടര്‍ ജനറല്‍ ഫാതമ ബിന്‍ത് അബ്ദുല്‍ അബ്ബാസ് നൂറാനി, ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ദീഖ അബ്ദുല്‍ മജീദ് അല്‍ ലവാതി എന്നിവര്‍ മുഖ്യാഥിതിയായിരുന്നു. പ്രിന്‍സിപ്പല്‍ നാഗേശ് ഗേല്‍ക്കര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ജോര്‍ജ് മാത്യു, ഹെഡ് ഗേള്‍ നന്ദിനി ബാലാജി എന്നിവര്‍ പങ്കെടുത്തു. പന്ത്രണ്ടാം ക്ലാസില്‍ വിവിധ വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് ജോര്‍ജ് മാത്യു ഉപഹാരങ്ങള്‍ സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസില്‍ നിന്നും ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സിദ്ദീഖ അബ്ദുല്‍ മജീദ് അല്‍ ലവാതി ഉപഹാരങ്ങള്‍ സമ്മാനിച്ചു.