Connect with us

Business

ബിസിനസ് ബേയില്‍ പുതിയ ഉദ്യാനം

Published

|

Last Updated

ദുബൈ: ബിസിനസ് ബേയില്‍ പുതിയ ഉദ്യാനം ഈ മാസം 28ന് തുറക്കുമെന്നു ദുബൈ പ്രൊപ്പര്‍ട്ടീസ് ഗ്രൂപ്പ് വെളിപ്പെടുത്തി. 1,02,675 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ബേ അവന്യൂവില്‍ വിശാലമായ ഉദ്യാനം ഒരുങ്ങുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി 28 മുതല്‍ അടുത്ത മാസം ഒന്നു വരെ വിവിധ വിനോദ പരിപാടികള്‍ ഉദ്യാനത്തില്‍ സംഘടിപ്പിക്കും.
കുട്ടികള്‍ക്കായുള്ള രണ്ട് കളിസ്ഥലങ്ങള്‍, ജോഗിംഗ് ട്രാക്ക്, രണ്ട് ഔട്ട്‌ഡോര്‍ ജിംനേഷ്യങ്ങള്‍, സ്‌കെയ്റ്റ് പാര്‍ക്ക്, ഇന്ററാക്ടീവ് വൗട്ടര്‍ ഫൗണ്ടയ്ന്‍, രണ്ട് മാടക്കടകള്‍, മസ്ജിദ് എന്നിവക്കൊപ്പം സന്ദര്‍ശകര്‍ക്കായി വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. സന്ദര്‍ശകര്‍ക്കും ബിസിനസ് ബേയിലെ താമസക്കാര്‍ക്കും വിനോദത്തിനുള്ള മതിയായ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്ന് ദുബൈ പ്രൊപ്പര്‍ട്ടീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഹര്‍ അല്‍ അന്‍സാരി വ്യക്തമാക്കി.

---- facebook comment plugin here -----

Latest