വാഹനത്തില്‍ സഞ്ചരിക്കുന്ന സിംഹം യൂ ട്യൂബില്‍ ഹിറ്റ്

Posted on: February 25, 2014 7:55 pm | Last updated: February 25, 2014 at 7:55 pm

ദുബൈ: നിസാന്‍ അര്‍മഡ കാറില്‍ നഗരപാതയിലൂടെ സഞ്ചരിക്കുന്ന സിംഹം യു ട്യൂബില്‍ ഹിറ്റ്. കാറിന്റെ പിന്‍സീറ്റില്‍ നടക്കുന്ന സിംഹത്തിന്റെ വീഡിയോയാണ് ഹിറ്റായിരിക്കുന്നത്. സഹോദരി വാഹനം ഓടിക്കുന്നതിനിടയിലാണ് കാറില്‍ സഞ്ചരിക്കുന്ന സിംഹത്തെ കണ്ടതെന്ന് വീഡിയോ യൂ ടൂബില്‍ അപ്‌ലോഡ് ചെയ്ത ആള്‍ വ്യക്തമാക്കുന്നത്. മുമ്പും നഗരത്തിലെ റോഡുകളില്‍ വാഹനത്തില്‍ വന്യമൃഗങ്ങളെ കൊണ്ടു പോകുന്നത് വാര്‍ത്തയായിരുന്നു.

നഗരത്തില്‍ പലരും കടുവയെയും പുലിയെയും സിംഹത്തേയും അരുമയോടെ വളര്‍ത്തുന്നതായാണ് വിവരം. വ്യാഴാഴ്ച അപ്‌ലോഡ് ചെയ്ത വീഡിയോ ഇതുവരെ 20,000 പേരാണ് കണ്ടിരിക്കുന്നത്. ഇതിന്റെ രണ്ടാമത് എഡിഷന്‍ ശനിയാഴ്ച പോസ്റ്റ് ചെതിരുന്നു. ഇന്നലെ ഉച്ച വരെ 50,000 പേരാണ് പുതിയ വീഡിയോ യു ടൂബില്‍ കണ്ടത്. 2012 മാര്‍ച്ചില്‍ ജുമൈറ ബീച്ച് റെസിഡന്‍സില്‍ ആളുകളുടെ സുരക്ഷക്ക് ഭീഷണിയാവുന്ന തരത്തില്‍ പുലിയെയും സിംഹത്തെയും കണ്ടത് വിവാദമായിരുന്നു.