ഗള്‍ഫുഡ് പ്രദര്‍ശനം കാണാന്‍ വന്‍തിരക്ക്‌

Posted on: February 25, 2014 7:46 pm | Last updated: February 25, 2014 at 7:51 pm

gulfoodദുബൈ: ഗള്‍ഫുഡ് പ്രദര്‍ശനം കാണാന്‍ വന്‍ തിരക്ക്. ആയിരങ്ങളാണ് ഇന്നലെ ട്രേഡ് സെന്ററില്‍ എത്തിയത്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള കൂറ്റന്‍ പവലിയനുകളും വിഭവങ്ങളും ഉല്‍പന്നങ്ങളും ഏവരെയും ആകര്‍ഷിക്കുന്നു. മിക്ക പവലിയനുകളിലും അതാത് രാജ്യങ്ങളിലെ വിഭവങ്ങള്‍ രുചിനോക്കാന്‍ ലഭിക്കുന്നുണ്ട്.
അഞ്ചു ദിവസത്തെ പ്രദര്‍ശനത്തിന് 80,000 പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. കോടികളുടെ വ്യാപാരം ഇവിടെ നടക്കും. ഇന്ത്യയില്‍ നിന്ന് നിരവധി കമ്പനികള്‍ എത്തി. ഇന്ത്യന്‍ സുഗന്ധ വ്യഞ്ജങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ എ ജയതിലക് പറഞ്ഞു.
ഹലാല്‍ ഭക്ഷ്യമേളയാണ് ഏറ്റവും ശ്രദ്ധേയം. 50 രാജ്യങ്ങളില്‍ നിന്ന് ഹലാല്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ എത്തി. ജൈവ ഉല്‍പന്നങ്ങളും ശ്രദ്ധ പിടിച്ചു പറ്റുന്നു.