ആഗോളവത്കരണം പ്രാദേശിക ഭാഷകളെ തമസ്‌കരിക്കുന്നു

Posted on: February 25, 2014 7:38 am | Last updated: February 25, 2014 at 7:38 am

കോഴിക്കോട്: ഇന്നത്തെ ആഗോളവത്കരണ പശ്ചാത്തലത്തില്‍ ആദ്യമായി ഇല്ലാതാകുന്നത് പ്രാദേശിഭാഷകളാണെന്നും വിജ്ഞാന ഉപാധിയായി ഭാഷയെ കാണാതെ ചരക്കുകള്‍ വില്‍ക്കാനുള്ള ഉപാധിയായി കാണുന്നത് അപകടമാണെന്നും എം പി വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. കെ എസ് ടി സി 30 ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കെ എസ് ടി സി സംസ്ഥാന പ്രസിഡന്റ് ടി പി അനനന്തന്‍ അധ്യക്ഷത വഹിച്ചു. എസ് ജെ ഡി ജില്ലാ പ്രസിഡന്റും കെ ഡി സി ബേങ്ക് ചെയര്‍മാനുമായ മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ എം കെ ഭാസ്‌കരന്‍, സലിം മടവൂര്‍, നിഷാദ് പൊന്നങ്കണ്ടി, പി നാരായണന്‍, കെ ചന്ദ്രന്‍ മാസ്റ്റര്‍, പി പ്രദീപ്കുമാര്‍, സി പി ജോണ്‍, എയടത്ത് ശ്രീധരന്‍ തുടങ്ങിയര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ കെ മുഹമ്മദ് അഷ്‌റഫ് സ്വാഗതവും വിജയന്‍ അത്തിക്കോട് നന്ദിയും രേഖപ്പെടുത്തി.
തുടര്‍ന്ന് പ്രതിനിധിസമ്മേളനത്തില്‍ എം കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം എസ് ജെ ഡി സീനിയര്‍ വൈസ് പ്രസിഡന്റ് പി കോരന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റോയ് ബി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍ അസീസ്, പി കൃഷ്ണകുമാര്‍, അബൂബക്കര്‍, കെ പി മുഹമ്മദ് കോയ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ സമ്മേളനത്തില്‍ പ്രകാശ് തുണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
അലി പുല്ലിക്കൊടി, പി എം തോമസ്, ഇളമന ഹരിദാസ്, കെ അബ്ദുല്‍അലി, കെ ജി രാമനാരായണന്‍ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി പി അനന്തനും പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രേംകുമാറിനുമുള്ള ഉപഹാരം ചന്ദ്രന്‍മാസ്റ്റര്‍ നല്‍കി.