Connect with us

Malappuram

താജുല്‍ ഉലമാ അനുസ്മരണ സമ്മേളനവും പ്രാര്‍ഥനാ സംഗമവും വ്യാഴാഴ്ച സ്വലാത്ത് നഗറില്‍

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച താജുല്‍ ഉലമ അനുസ്മരണ സമ്മേളനവും പ്രാര്‍ഥനാ സംഗമവും സംഘടിപ്പിക്കും. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ താജുല്‍ ഉലമ അനുസ്മരണ പ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം, തഹ്‌ലീല്‍, പ്രാര്‍ഥന, അന്നദാനം എന്നിവ നടക്കും. മഅ്ദിന്‍ അക്കാദമി പ്രഖ്യാപിച്ച പത്ത് കോടി സൂറത്തുല്‍ ഇഖ്‌ലാസ്, ഏഴ് കോടി തഹ്‌ലീല്‍, ആയിരം ഖത്മുല്‍ ഖുര്‍ആന്‍ എന്നിവയുടെ സമര്‍പ്പണ പ്രാര്‍ഥനയും വ്യാഴാഴ്ച നടക്കും. പ്രമുഖ പണ്ഡിതര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
മഅ്ദിന്‍ അക്കാദമിയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും റമസാനില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കാറുള്ള പ്രാര്‍ഥനാ സമ്മേളനത്തിന്റെ നായകനുമായിരുന്നു താജുല്‍ ഉലമ. പരിപാടിയുടെ വിജയത്തിന് സയ്യിദ് ഇസ്മാഈല്‍ ബുഖാരി (ചെയര്‍.) സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി (വൈസ്. ചെയര്‍.) അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി (ജനറല്‍ കണ്‍.) ദുല്‍ഫുഖാറലി സഖാഫി (വര്‍ക്കിംഗ് കണ്‍.) ഒ പി അബ്ദുസ്സമദ് സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം (കണ്‍.) പരി മുഹമ്മദ് ഹാജി (ട്രഷറര്‍) എന്നിവരടങ്ങുന്ന 101 സ്വാഗതസംഘം രൂപവത്കരിച്ചു.
സ്വാഗതസംഘം രൂപവത്കരണ യോഗം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അഗത്തി, ദുല്‍ഫുഖാറലി സഖാഫി പ്രസംഗിച്ചു.

Latest