സോളാര്‍ കേസ്: വാറന്റുമായി പോലീസ് സരിതയുടെ വീട്ടില്‍

Posted on: February 24, 2014 11:16 am | Last updated: February 24, 2014 at 12:17 pm

Saritha-S-Nairആലപ്പുഴ: സോളാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സരിതാ നായര്‍ക്ക് അറസ്റ്റ് വാറന്റുമായി ഹോസ്ദുര്‍ഗ് പോലീസ്. സരിത സ്ഥലത്തില്ലാത്തതിനാല്‍ വാറന്റ് വീട്ടില്‍ പതിച്ചതിനുശേഷം മടങ്ങി. ഹോസ്ഗുര്‍ഗ് കോടതിയുടെ അറസ്റ്റ് വാറന്റ് ഉള്ളതിനാല്‍ അജ്ഞാതവാസത്തിലാണ് സരിതാ നായരിപ്പോള്‍. ജാമ്യം ലഭിച്ച സരിത ഇന്നലെ മാധ്യമങ്ങളെ കാണുമെന്നറിയിച്ചിരുന്നു. എന്നാല്‍ ഈ വാറന്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് ശേഷമേ സരിത മാധ്യമങ്ങളെ കാണുകയുള്ളൂ എന്നാണറിയുന്നത്.