താലിബാന്‍ ആക്രമണം: 19 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Posted on: February 23, 2014 2:46 pm | Last updated: February 23, 2014 at 2:46 pm

thalibanകാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനികകേന്ദ്രത്തിനു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു. ഏഴുപേരെ തട്ടിക്കൊണ്ടുപോയതായും സൂചനയുണ്ട്. ഗാസിയാബാദ് ജില്ലയിലെ പാക് അതിര്‍ത്തിയിലുള്ള കുനാര്‍ പ്രവിശ്യയില്‍ ഇന്നു രാവിലെയാണ് ആക്രമണമുണ്ടായത്.

താലിബാന്‍ തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിനായി സൈനികനടപടി ആരംഭിച്ചതായി അഫ്ഗാന്‍ സൈനികവക്താവ് അബ്ദുള്‍ ഗാനി മുസാമെം അറിയിച്ചു. സൈനിക ചെക്‌പോയിന്റില്‍ താലിബാന്‍ ആക്രമണം നടന്നതായി അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ മരണസംഖ്യ എത്രയെന്നതു സംബന്ധിച്ച് സ്ഥിരീകരണമുണ്ടായില്ല.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അറിയിച്ച് താലിബാന്‍ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തി.